Tuesday, December 20, 2016

കാടുപൂക്കുന്ന നേരം



കാടുപൂക്കുന്ന നേരത്ത്
കരം പിടിച്ചു നീ -
അരികിൽവേണം .
കാട്ടുപോത്തിന്റെ
കുളമ്പടിയേറ്റ മണ്ണിൽനിന്നും
ഒരു പൂവ് നമുക്കെടുക്കണം
കാട്ടുചോലയുടെ ഓരത്തൂടെ
കാറ്റേറ്റ് നടക്കണം
 
ചന്ദ്രിക പരന്നൊഴുകുന്നൊരാ
രാവിലേറുമാടത്തിലെ -
ഇളം തണുപ്പിൽ
പഴംകഥ പറഞ്ഞങ്ങിരിക്കണം
മുളംതണ്ടിൻ പാട്ടുകേട്ടുറങ്ങും
കാടിനെ തൊട്ടുണർത്തണം.
പുല്ലുമേഞ്ഞൊരാ വിടവിലൂടെ
ആകാശം കണ്ടുറങ്ങണം.
 
അങ്ങ് കിഴക്കിന്റെ കോണിൽ
പുലരിവെട്ടം വീഴുംമുമ്പേ
കാടിറങ്ങണം
കനലുവീണൊരാ വിജനതയിലേക്ക്
നമുക്ക് കാടിറങ്ങണം

2 comments:

Cv Thankappan said... Best Blogger TipsReply itBest Blogger Templates

ഹൃദ്യമായ വരികള്‍
ആശംസകള്‍

Ramani Menon said... Best Blogger TipsReply itBest Blogger Templates

നല്ല രസമുള്ള, മണ്ണിൻ്റെ മണമുള്ള, ഹൃദയത്തിൻ്റെ ഒരു ഭാഗം എടുത്ത് വരികളിൽ വെച്ച പോലേ.എഴുതാൻ പറ്റുന്ന സുകൃതം