ജനാലപ്പടികളില്‍ നിരയായി
വിശ്രമിക്കുന്നു.
തലമുറകളുടെ കാവല്‍ മാലാകമാര്‍.
നിറമുള്ള മേനികാട്ടി -
ഭിത്തിയില്‍ പ്രദര്‍ഷനത്തിനിരിക്കുന്നു
വിശ്വ സുന്ദരികള്‍.
ഇരുവാലിയും,ചിതലും
ഇഴയുന്ന പുസ്തകതാളുകളില്‍
നിറമുള്ള സ്വപ്നങ്ങള്‍
മയങ്ങാനിരിക്കുന്നു.
മാറാലകെട്ടിയ കോണുകളില്‍
പൂര്‍വികര്‍ അക്ഷരങ്ങളാകുന്നു.
വിപ്ലവങ്ങളും ആശയങ്ങളും
അലയടിച്ച ഭിത്തികള്‍ക്കുള്ളില്‍
റിംഗ്ടോണുകള്‍ ചിറകടിക്കുന്നു.
കാലം ജനലുകളും, മുഖപുസ്തകങ്ങളും
താണ്ടിപറക്കുന്നു.
രാവുകളിലെരിഞ്ഞ ചിന്തകളുടെ
ഭാരവും പേറി, വെയില്‍കായുന്നു
ആഷ്ട്രേകളും,കാലികുപ്പികളും.