കാടുപൂക്കുന്ന നേരത്ത്
കരം പിടിച്ചു നീ -
അരികിൽവേണം .
കാട്ടുപോത്തിന്റെ
കുളമ്പടിയേറ്റ മണ്ണിൽനിന്നും
ഒരു പൂവ് നമുക്കെടുക്കണം
കാട്ടുചോലയുടെ ഓരത്തൂടെ
കാറ്റേറ്റ് നടക്കണം
ചന്ദ്രിക പരന്നൊഴുകുന്നൊരാ
രാവിലേറുമാടത്തിലെ -
ഇളം തണുപ്പിൽ
പഴംകഥ പറഞ്ഞങ്ങിരിക്കണം
മുളംതണ്ടിൻ പാട്ടുകേട്ടുറങ്ങും
കാടിനെ തൊട്ടുണർത്തണം.
പുല്ലുമേഞ്ഞൊരാ വിടവിലൂടെ
ആകാശം കണ്ടുറങ്ങണം.
രാവിലേറുമാടത്തിലെ -
ഇളം തണുപ്പിൽ
പഴംകഥ പറഞ്ഞങ്ങിരിക്കണം
മുളംതണ്ടിൻ പാട്ടുകേട്ടുറങ്ങും
കാടിനെ തൊട്ടുണർത്തണം.
പുല്ലുമേഞ്ഞൊരാ വിടവിലൂടെ
ആകാശം കണ്ടുറങ്ങണം.
അങ്ങ് കിഴക്കിന്റെ കോണിൽ
പുലരിവെട്ടം വീഴുംമുമ്പേ
കാടിറങ്ങണം
കനലുവീണൊരാ വിജനതയിലേക്ക്
നമുക്ക് കാടിറങ്ങണം
പുലരിവെട്ടം വീഴുംമുമ്പേ
കാടിറങ്ങണം
കനലുവീണൊരാ വിജനതയിലേക്ക്
നമുക്ക് കാടിറങ്ങണം