അതികാലത്ത് എഴുന്നേറ്റ്
ഞാൻ എന്നെ തിരഞ്ഞു
കിടക്കയിലെ ഇരുളിൽ
ഞാൻ എന്നെ പരതി.
ആകാശത്തിലെ പക്ഷികളോട്
എവിടേക്ക് പോകുന്നു എന്നുകേട്ടു.
വിത്ത് വിതയ്ക്കാൻ പോകുന്നുവെന്നും
കളപ്പുരകളിൽ കൊയ്ത്
കൂട്ടുവാൻ പോകുന്നുവെന്നും
ഉത്തരം അരുളി .
എന്ത് ഭക്ഷിക്കുമെന്നോ,
എന്ത് പാനംചെയ്യുമെന്നോ ,
എന്ത് ധരിക്കുമെന്നോ ;
ചിന്തിച്ച് ഉത്കണ്ഠാകുലനാകാതെ
വയലിലെ ലില്ലികൾ
നൂല് നൂല്ക്കുന്നത്
നോക്കി നിന്നു.
തുരുമ്പിനും,കീടങ്ങൾക്കും
കള്ളന്മാർക്കുമായി,
നിക്ഷേപങ്ങൾ കരുതിവെയ്ക്കാത്ത
എന്നെ കുറിച്ചോർത്ത്
ക്ലേശിച്ച് ആകുലപ്പെടുന്ന
നാളത്തെ ദിനത്തെ ഓർത്ത്
ഞാൻ പൊട്ടിച്ചിരിച്ചു .
ഞാൻ എന്നെ തിരഞ്ഞു
കിടക്കയിലെ ഇരുളിൽ
ഞാൻ എന്നെ പരതി.
ആകാശത്തിലെ പക്ഷികളോട്
എവിടേക്ക് പോകുന്നു എന്നുകേട്ടു.
വിത്ത് വിതയ്ക്കാൻ പോകുന്നുവെന്നും
കളപ്പുരകളിൽ കൊയ്ത്
കൂട്ടുവാൻ പോകുന്നുവെന്നും
ഉത്തരം അരുളി .
എന്ത് ഭക്ഷിക്കുമെന്നോ,
എന്ത് പാനംചെയ്യുമെന്നോ ,
എന്ത് ധരിക്കുമെന്നോ ;
ചിന്തിച്ച് ഉത്കണ്ഠാകുലനാകാതെ
വയലിലെ ലില്ലികൾ
നൂല് നൂല്ക്കുന്നത്
നോക്കി നിന്നു.
തുരുമ്പിനും,കീടങ്ങൾക്കും
കള്ളന്മാർക്കുമായി,
നിക്ഷേപങ്ങൾ കരുതിവെയ്ക്കാത്ത
എന്നെ കുറിച്ചോർത്ത്
ക്ലേശിച്ച് ആകുലപ്പെടുന്ന
നാളത്തെ ദിനത്തെ ഓർത്ത്
ഞാൻ പൊട്ടിച്ചിരിച്ചു .
8 comments:
I wonder
Oh Bible
centuries after centuries
inspiring man to think, dream and write
എത്ര സുന്ദരമായ ജീവിതം... ഇങ്ങനെയൊരു ജീവിതം ഒരു ദിവസത്തേയ്ക്കെങ്കിലും അനുഭവിയ്ക്കുവാൻ സാധിച്ചിരുന്നെങ്കിൽ.......
very very good
വ്യത്യസ്തം.പ്രമേയത്തിലും,അവതരണത്തിലും.ഭാവുകങ്ങൾ..
ശുഭാശംസകൾ...
പക്ഷികള്‍ വിതയ്ക്കുന്നില്ല...കൊയ്യുന്നില്ല..ഒരു പക്ഷിയായി ജനിച്ചാല്‍ മതിയായിരുന്നു
ഇന്നിനു പിറകെ ഒരു നാളെ ഒരു കിളിയെ പോലെ മനുഷ്യൻ കളപ്പുര നിറക്കാൻ നിയോഗം ആവാം
വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏവരോടും നന്ദി രേഖപ്പെടുത്തുന്നു .
നാളെയുടെ കാര്യം മറക്കാം
പക്ഷേ ഇന്നില്ലേ മുന്നിൽ ?
Post a Comment