Tuesday, March 15, 2011

ഗംഗ..... എന്താണ് ??

ഗംഗയൊരു സ്വപ്നമാണ്

ജടയിറങ്ങി ഒഴുകുന്ന സ്വപ്നം .


ഗംഗയൊരു ഓര്‍മ്മയാണ്

രാപകലുകളില്‍ ഉയിരോടെ

പിടയുന്ന ഓര്‍മ്മ


ഗംഗയൊരു ഓളമാണ്

ജീവിതം കോണുകളില്‍

വരയുന്ന ഓളം


ഗംഗയൊരു താളമാണ്

എരിഞ്ഞോടുങ്ങി;പൂര്‍ണത-

തേടിയലയുന്ന താളം


ഗംഗയിന്നൊരു പാപമാണ്

കഴുകിത്തുടച്ച്‌; സ്വയം

ഏറ്റുവാങ്ങിയ പാപം


ഗംഗയൊരു കണ്ണീരാണ്

പുണ്യങ്ങള്‍ കൊടുത്തുവറ്റി

കരയുന്ന കണ്ണീര്‍ .