Thursday, November 22, 2012

ഭ്രാന്ത്‌



അങ്ങാടി കോണില്‍നിന്ന്
ഭ്രാന്തന്‍ ചിരിക്കുന്നു,
ഒരു കണ്ണാടി ചീളില്‍
സ്വന്തം മുഖം കണ്ട്

കീറിയ ഒറ്റമുണ്ട്
ഉടുത്തിട്ടുണ്ട്
കട്ടിയഴുക്കിന്‍റെ
മേല്ക്കുപ്പായമുണ്ട്
കണ്ണുകളില്‍
അഗ്നിനാളമുണ്ട്
തലയില്‍ ,മുടിയില്‍
കൊടുംകാറ്റ് ഒളിച്ചിട്ടുണ്ട്,
തെറിവാക്ക് പുലമ്പുന്നുണ്ട്
മൊത്തത്തില്‍ നല്ല
കാഴ്ച്ചയ്ക്കു വകയുണ്ട് .

കാഴ്ച്ചകണ്ട് നില്‍ക്കുന്നുണ്ട്
പല കണ്ണുകള്‍
മതിഭ്രമം ബാതിച്ച മനസുകള്‍ .
യൂടൂബില്‍ , ഫേസ്ബുക്കില്‍
നാളെ നീ താരമാണ്,
പടരുന്ന രോഗമാണ്

ചകിത മാനസനായി
ഞാനുണ്ട് ചിന്തിച്ചു നില്‍ക്കുന്നു
നിന്‍റെ ചിരിയുടെ
അര്‍ത്ഥം  തേടി ,
ഒരുവേള എനിക്കും
ഭ്രാന്തായതാകാം .

6 comments:

വര്‍ഷിണി* വിനോദിനി said... Best Blogger TipsReply itBest Blogger Templates

കുട്ടനാടൻ കാറ്റ്‌ തൊട്ടു വിളിച്ചോതിയ ഭ്രാന്തൻ വരികൾക്ക്‌ ലാളിത്യമുണ്ട്‌..ആശംസകൾ..!

Unknown said... Best Blogger TipsReply itBest Blogger Templates

നന്നായിരിക്കുന്നു. എവിടെയൊക്കെയോ മുടന്തിയ പോലെ തോന്നി. താളം മനപ്പൂര്‍വം തെറ്റിച്ചതാണോ ?

ajith said... Best Blogger TipsReply itBest Blogger Templates

ഭ്രാന്തം

ഭ്രാന്തന്‍ ( അംജത് ) said... Best Blogger TipsReply itBest Blogger Templates

അയ്യോ ഞാന്‍ ...!

മനോജ് ഹരിഗീതപുരം said... Best Blogger TipsReply itBest Blogger Templates

ഈഷ്ടായി....ആശംസകൾ

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

വന്നതിനും ..അഭിപ്രായങ്ങള്‍ക്കും എല്ലാവരോടും നന്ദി .....
@sooryan
താളം മാത്രം ആയാല്‍ ബോധം പോയെക്കിലോ എന്ന് കരുതി