Tuesday, September 23, 2014

ഉത്സവരാത്രി -ഒരു പൊട്ട കവിത


തെക്കേതിലെ
ശാന്തേച്ചിയുടെ   കെട്ടിയോൻ 
കൂടണഞ്ഞാൽ
ചട്ടിയും കുട്ടിയും
തട്ടിമുട്ടുന്ന താളത്തിൽ
തെറിപ്പാട്ട് കേൾക്കാം

അന്തികള്ള്  മണക്കുന്ന  
ഇടവഴിയിലൂടെ 
ഷാപ്പിലെ പൂച്ച
പാഞ്ഞു
പോകും

ശാന്തേച്ചിയുടെ കുഞ്ഞുമോൻ
ഉറക്കം ഞെട്ടി
നിലവിളിക്കുന്ന ഒച്ച
കാതിലങ്ങനെ
മുഴങ്ങി നിൽക്കും

വയലിനക്കരെ
ദേവി ക്ഷേത്രത്തിലെ
ഉത്സവ വെടിക്കെട്ടിന്റെ ശബ്ദം
കുറച്ചു നേരത്തേക്ക്
മാറി നിൽക്കും
വർണ്ണങ്ങൾ മാത്രം
പൊട്ടിവിടരും

അവസാന
രംഗവും കഴിഞ്ഞ്
യവനിക താഴ്ന്ന
നാടക മൈതാനിയിൽ നിന്നും
ആളുകൾ
പിരിഞ്ഞു പോകും

പിറ്റേന്ന്
പണിക്കു പോകുന്ന
കെട്ടിയോനെ നോക്കി
ശാന്തേച്ചിയും,കുഞ്ഞും
ചിരിച്ചു കൈയ്യാട്ടും

പൊട്ടിയ
ചട്ടിയിലന്നേരം
ഉറുമ്പുകൾ
ഉത്സവം ആഘോഷിക്കുകയാവും

5 comments:

ബഷീർ said... Best Blogger TipsReply itBest Blogger Templates

ജീവിതങ്ങൾ..

Cv Thankappan said... Best Blogger TipsReply itBest Blogger Templates

പണികഴിഞ്ഞുവരുന്ന കുടിയന്‍റെ വീട്ടിലെ താളമേളങ്ങള്‍....
നല്ല വരികള്‍
ആശംസകള്‍

ajith said... Best Blogger TipsReply itBest Blogger Templates

കേട്ടിട്ടുണ്ട്
കണ്ടിട്ടുമുണ്ട്

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

Nalla chila nattu chithrangal...

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

നാട്ടുമ്പുറം നന്മകളാൽ സമൃദ്ധം ഏതു ദുഖത്തിന് അവരുടെതായ കൈതാങ്ങുകൾ മാത്രം നല്ല നിരീക്ഷണം ലളിതമായ ശൈലി മനോഹരം