അടക്കിവെച്ച നിറങ്ങൾ
അതിരുകൾ തോറും
തൂവിവിടർന്ന
ഈസ്റ്റർ ലില്ലികൾ
അട്ടിയടുക്കിയ
വൈക്കോൽ തിട്ടയിൽ
കുത്തിമറിയുന്ന
മഞ്ഞ വെയിൽ ചീളുകൾ
കാലാ പെറുക്കി
കൂടണയുവാൻ
തിരക്കിട്ട് പോകും
വയൽക്കിളികൂട്ടം
നോക്കെത്താ ദൂരം
വയലിന്റെ അനന്തതയിൽ നിന്നും
ആർത്തലച്ചെത്തുന്ന
മഴയാരവം
ഫ്ലാറ്റുമുറിയിലെ
ജനലരുകിലിരുന്നു
ജീവിതം സ്വപ്നം കാണുന്നു
1 comment:
കാണാമറയത്താകുന്ന കാഴ്ചകള്‍
നന്നായി വരികള്‍
ആശംസകള്‍
Post a Comment