Sunday, September 6, 2015

തിരികെ വരവ്

കരൾ നൊന്ത് നാഥാ
നിന്നരുകിൽ വരുന്നേൻ
കരുണ ചൊരിയണമേ
ത്രിക്കരം നീട്ടിണെ...... (2)

അകലുമീ തിരകൾ പോലെൻ
 ദുരിതങ്ങൾ ഒഴിയണമേ
കനിവെന്നിൽ നിറയണമേ......  നാഥാ നിൻ
കനിവെന്നിൽ നിറയണമേ                           ...... (കരൾ)

നിന്നിൽ നിന്ന് ഓടിയകന്നൊരെൻ കാലുകൾ
നിന്നെ തിരയുന്നു
തിരികെ ചേർത്തിടണെ
തിരുസന്നിധിയിൽ   ചേർത്തിടണെ .... (കരൾ)

കൂടണയുമോരീ  കിളികൾ
നാളെ പുലരിയിലകലുമ്പോൾ
പുതുജീവനാക്കിടണെ...
എന്നെ നിൻ നിറവാൽ
പുതുജീവനാക്കിടണെ...   (കരൾ)

( പ്രാർഥനാ ഗാനം എഴുതാൻ ഒരു ശ്രമം ...എന്തായോ എന്തോ ? )