ബാല്യം
ബാല്യത്തെ ഞാന്‍ ഓര്‍ക്കുന്നു
പാടവരമ്പിലൂടെ, മഞ്ഞിന്‍ കണങ്ങള്‍
പാദങ്ങളാല്‍ തട്ടി തെറിപ്പിച്ച കാഴ്ച്ചയായി
അമ്മവീടിന്‍ അയല്‍പ്പക്കത്തെ;
ആലയില്‍ വെന്തുരികി
തിളങ്ങുന്ന ലോഹമായ്
ചൂണ്ടലില്‍ കൊളുത്തി
ഞാന്‍ വലിച്ചെടുത്ത
പരല്‍ മീനിന്‍റെ നിറമുള്ള വാലായ്
ആര്‍പ്പുവിളികള്‍ ഉയര്‍ത്തി പാഞ്ഞുപോയ
കരിനാഗങ്ങള്‍ ചിതറിച്ച
വെള്ളി മണികളായി
കാറ്റില്‍ പൊഴിഞ്ഞ മാമ്പഴതിനായി
വഴക്കടിച്ച സൌഹൃദങ്ങളായി
ഇനിയും പറയാന്‍ ഏറെയുള്ള
എന്‍റെ നല്ല ഓര്‍മ്മകളായ്.
No comments:
Post a Comment