പ്രണയം ചാലിച്ച വരികളാല്‍
നിന്നെ ഞാന്‍ പകര്‍ത്തുമ്പോള്‍
പുസ്തക താളുകളില്‍
മഷിപൊട്ടു പടരുന്നു.
ഒരു പകലില്‍,നിനയാതെ
എന്‍റെ കൈപിടിച്ചു വന്നു നീ,
മരുഭൂവിന്റ്റെ ഉര്‍വരതയില്‍
മഴ പോല്‍ പെയ്തിറങ്ങി.
വര്‍ഷവും ,വസന്തവും
എത്ര നാം കടന്നു പോയി
ഋതുഭേദങ്ങള്‍ ചുറ്റും
ചിരിച്ചു നിന്നു.
പൊട്ടുപോല്‍ പടര്‍ന്നതെന്റ്റെ
അശ്രുക്കള്‍ ആണെന്നു നീ
തിരിച്ചറിഞ്ഞോ സഖി ?
നിന്‍റെ ഓര്‍മ്മയില്‍ ഉരുകിയ
മെഴുകു നാളം
കണ്ടുവോ?
ഇളം വെയിലു വീണോരി-
കല്ലറ വളപ്പില്‍
തളിര്‍ വിരിഞ്ഞ പൂച്ചെടികള്‍
നിനക്കു തണലേകുന്നു.
മുട്ടുകുത്തി ഞാന്‍
നിനക്കേകട്ടെ, കണ്ണീരു
കൊരുത്തൊരു മുത്തുമാല.
No comments:
Post a Comment