നിഴലിനെ നോക്കി ഞാന്‍ നടന്നു ,
എന്നെ തന്നെ കണ്ടു ഭയന്നു
വെയിലിനെ നോക്കി നടന്നു,
കണ്ണില്‍ ഇരുളു കടന്നു നിറഞ്ഞു .
ആകാശത്തിന്‍റെ
താഴ്വാരങ്ങളില്‍ പൂക്കുന്ന
സുഗന്ധ പുഷപങ്ങള്‍
സ്വപ്നം കണ്ട്;
ഉറക്കം നഷ്ടമാക്കി ഉഴറി
കാലസൂചികള്‍ തന്‍
ഗതിവേഗം കണ്ട്-
ആശ്ച്ചര്യമാര്‍ന്നു .
രൂപഭേദങ്ങളറിയാതെ
ചമയങ്ങളില്‍ ഒളിച്ചു
ചക്രവാളങ്ങളില്‍
സന്ധ്യ പൂക്കുമ്പോള്‍,
രക്തഗന്ധം ശ്വസിച്ചു
പ്രാണന്‍ പിടയുന്നു.
കരങ്ങള്‍ താങ്ങുതേടി
ചുവരുകള്‍ പരതുന്നു .
2 comments:
കരങ്ങള്‍ താങ്ങുതേടി
ചുവരുകള്‍ പരതുന്നു
പ്രിയപ്പെട്ട റിനു,
കരങ്ങൾക്ക് താങ്ങാകാൻ പറ്റിയ ചുവരേതെന്നു പ്രത്യേകം പറഞ്ഞു തരണോ..?
ദൈവം കൂടെയുണ്ട്..
നല്ല കവിത
ശുഭാശംസകൾ.....
വൈകുന്നേരം വെളളമടിക്കുമോ....
Post a Comment