നാലു ചുവരുകൾക്കുള്ളിൽ
അടച്ചിടപ്പെട്ട
ചിന്തകളെയും,പ്രവർത്തികളെയുമാണ്
നേർത്ത ചലനത്തിന്റെ
സ്പന്ധനങ്ങളാൽ
ഭൂമി പ്രകോപിപ്പിച്ചത് .
പ്രപഞ്ച സൃഷ്ടിയുടെ
മഹാ സ്ഫോടനങ്ങളും,
മനുഷ്യാതീത ശക്തികളുടെ
അദൃശ്യ സ്ഫുലിംഗങ്ങളും,
പ്രതീക്ഷകളുടെ ഭാണ്ടമേറുന്ന
ജീവിതത്തിന്റെ നൈമിഷികതയും,
ചിന്തകളിൽ രക്തസ്രാവമായി .
മേലധികാരിയുടെ
കൂർത്ത നോട്ടത്തിലാണ് ;
എനിക്കാവിശ്യമായതിലും
അധികമായി -
ഞാൻ ചിന്തിക്കുന്നുവെന്ന
ബോധമുണർന്നതും,
ചുവരുകൾക്കുള്ളിൽ
വീണ്ടും എത്തപ്പെട്ടതും .
3 comments:
ചുവരിനുപുറത്തുള്ളവരോ.....??
അധികാര വലയത്തിനുള്ളിൽ..
നല്ല കവിത
ശുഭാശംസകൾ....
ബുദ്ധിജീവിയാണല്ലേ....
Post a Comment