Friday, May 10, 2013

രാമാനം

നിറയെ താരകങ്ങൾ
നിറഞ്ഞോരു രാമാനം,
വിഷാദം ഒഴുകിവറ്റിയ
മണൽ തിട്ടയിൽ
ചരിഞ്ഞ നിലപൂണ്ട്
നിദ്രാവിഹീന ദേഹം. 

സങ്കർഷങ്ങളുടെ
വേലിയേറ്റങ്ങളെ
മെല്ലെയാറ്റുവാൻ
പാഴ് കോലംകെട്ടുന്നു
ഓജസറ്റ പവനന്റെ
കൈകൾ .

ഭ്രമണപഥം   വിട്ടെന്റെ
കണ്‍കളിൽ
ഉദയം കൊള്ളുന്നു
ആയിരം അർദ്ധചന്ദ്രന്മാർ ;
വിളറി വെളുത്തോരു
പകലിലെക്കായി
നിലതെറ്റിയോടുന്ന
ഘടികാര സൂചികൾ .   

5 comments:

Njanentelokam said... Best Blogger TipsReply itBest Blogger Templates

അപൂര്‍ണ്ണം

ajith said... Best Blogger TipsReply itBest Blogger Templates

എന്തു ഭംഗി ഈ രാമാനം

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

വിഷാദം ഒഴുകിവറ്റിയ
മണൽ തിട്ടയിൽ
ചരിഞ്ഞ നിലപൂണ്ട്
നിദ്രാവിഹീന ദേഹം.

drkaladharantp said... Best Blogger TipsReply itBest Blogger Templates

വിളറി വെളുത്തോരു
പകലിലെക്കായി
നിലതെറ്റിയോടുന്ന
ഘടികാര സൂചികൾ .
എന്ന വരികള്‍ ഇഷ്ടമായി. പക്ഷേ ആയിരം അര്‍ധചന്ദ്ര പ്രയോഗം വഴങ്ങുന്നില്ല

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

ഘടികാര സൂചിയ്ക്ക് നില തെറ്റിയേക്കാം ...പക്ഷേ കാലത്തിന് കഴിയില്ലല്ലോ