വെക്കം
വളർന്നു പന്തലിക്കണം
മൊട്ടാർന്നു,
പൂവാർന്നു
നിഴൽ വിരിക്കണം .
നിറ വെണ്ണിലാവിൽ,
പുതു പുലരിയിൽ ;
നറു തേൻ
ചുരത്തി നില്ക്കണം .
കാറ്റു പിടിച്ച ശിഖരങ്ങൾ
നിറങ്ങൾ പൊഴിച്ചു നിൽക്കണം
തെരുവിന്റെ കോണിൽ
കൗതുക കാഴ്ച്ചയായ്
ആത്മം അറിയാതെ നിറയണം.
ശൂന്യമാകുന്ന തലപ്പുകൾ
ഉഷ്ണം ഏറ്റുവാങ്ങി
ഉരുകണം.
മഴയുള്ള ,
കൊടും കാറ്റുള്ള;
രാവിന്റെ മടിയിൽ
തല ചായ്ച്ചു മയങ്ങണം .
പൊട്ടി മുളയ്ക്കാൻ
വിത്തൊന്നും
ബാക്കി വെയ്ക്കാതെ
ഈ മണ്ണിൽ
വീണലിയണം.
വളർന്നു പന്തലിക്കണം
മൊട്ടാർന്നു,
പൂവാർന്നു
നിഴൽ വിരിക്കണം .
നിറ വെണ്ണിലാവിൽ,
പുതു പുലരിയിൽ ;
നറു തേൻ
ചുരത്തി നില്ക്കണം .
കാറ്റു പിടിച്ച ശിഖരങ്ങൾ
നിറങ്ങൾ പൊഴിച്ചു നിൽക്കണം
തെരുവിന്റെ കോണിൽ
കൗതുക കാഴ്ച്ചയായ്
ആത്മം അറിയാതെ നിറയണം.
ശൂന്യമാകുന്ന തലപ്പുകൾ
ഉഷ്ണം ഏറ്റുവാങ്ങി
ഉരുകണം.
മഴയുള്ള ,
കൊടും കാറ്റുള്ള;
രാവിന്റെ മടിയിൽ
തല ചായ്ച്ചു മയങ്ങണം .
പൊട്ടി മുളയ്ക്കാൻ
വിത്തൊന്നും
ബാക്കി വെയ്ക്കാതെ
ഈ മണ്ണിൽ
വീണലിയണം.
7 comments:
നല്ല കവിത നല്ല ചിന്ത
നന്നായിട്ടുണ്ട് മാഷെ ...
ആഗ്രഹങ്ങളോരോന്നും...!!
നല്ല കവിത റിനു,
ശുഭാശംസകൾ...
നല്ല ഭാഷ നന്നായിരിക്കുന്നു
vekkam vannal vekkam pokam....
ഈ വരവിനും വാക്കുകൾക്കും എല്ലാവർക്കും നന്ദി
Post a Comment