Wednesday, August 28, 2013

കിനാക്കൾ .........കടം വാങ്ങിയ


വരികെന്‍റെ കിനാക്കളെ
നമുക്കീ നിലാവെട്ടമുണ്ട്
നിശയിൽ നീരാടാം .

ചിരിക്കുന്ന ചന്ദ്രനിൽ
ചലിക്കുന്ന പേടകത്തിൽ
ചെന്നു കറങ്ങാം
അവിടെ ചരിവുകൾ
തീറെഴുതി വാങ്ങാം.

അഹങ്കാരികളാം
താരകങ്ങളെ
കൈ വെള്ളയിലാക്കി
അപ്പൂപ്പൻ താടിപോൽ
ഊതി പറത്താം.

അച്ചുതണ്ടിൽ കറങ്ങുന്ന
ഭൂമിയിലേക്ക്‌ നോക്കി
മറയിട്ട മനുഷ്യരുടെ
മറയില്ലാ മുഖങ്ങൾ
തിരിച്ചറിയാം .

മേഘങ്ങളിൽ കാലൂന്നി
കാരണവർ
ഉമ്മറത്തേക്ക് എത്താറായോ
എന്ന് ഒളിഞ്ഞുനോക്കാം .

8 comments:

ajith said... Best Blogger TipsReply itBest Blogger Templates

എന്തെന്ത് മോഹങ്ങളായിരുന്നെന്നോ ?

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

കാടു കയറിയ മോഹങ്ങള്‍ എന്നു പറയുന്നതു പോലെ മാനം മുട്ടിയ മോഹങ്ങള്‍ എന്നും പറയാം....

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

അച്ചുതണ്ടിൽ കറങ്ങുന്ന

ഭൂമിയിലേക്ക്‌ നോക്കി

മറയിട്ട മനുഷ്യരുടെ

മറയില്ലാ മുഖങ്ങൾ

തിരിച്ചറിയാം .


മുഖം മറച്ചും,മറയ്ക്കാതെയും പകൽ മാന്യന്മാർ!!


റിനു ഭായിയുടെ മറ്റൊരു നല്ല കവിത കൂടി.


ശുഭാശംസകൾ.....

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

അച്ചുതണ്ടിൽ കറങ്ങുന്ന

ഭൂമിയിലേക്ക്‌ നോക്കി

മറയിട്ട മനുഷ്യരുടെ

മറയില്ലാ മുഖങ്ങൾ

തിരിച്ചറിയാം .


മുഖം മറച്ചും,മറയ്ക്കാതെയും പകൽ മാന്യന്മാർ!!


റിനു ഭായിയുടെ മറ്റൊരു നല്ല കവിത കൂടി.


ശുഭാശംസകൾ.....

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

രാത്രി സ്വപ്നം കണ്ടു ഉണർന്നിരിക്കാം

drpmalankot said... Best Blogger TipsReply itBest Blogger Templates

നല്ല ഭാവന, നല്ല വരികൾ. ആശംസകൾ.

Kalavallabhan said... Best Blogger TipsReply itBest Blogger Templates

ആഗ്രഹങ്ങൾ വാനോളം ഉയരുന്നു.

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

വായനയ്ക്കും ,അഭിപ്രായങ്ങൾക്കും എല്ലാവരോടും നന്ദി ...............