Tuesday, September 24, 2013

രുചിയില്ലാത്ത

ഉലഞ്ഞു പോയ
മനസിനെപ്പിഴിഞ്ഞു
അശയിൽ തോരാനിട്ടു;
വെയിലൊന്ന് മങ്ങിയപ്പോൾ
ഒരു പക്ഷി വന്ന്
ഒരു കൊത്ത് കൊത്തി,
രുചി ഇല്ലാഞ്ഞിട്ടാവും
ചിറകടിച്ചത്
ദൂരേക്ക്‌ പറന്നു പോയി .

3 comments:

ajith said... Best Blogger TipsReply itBest Blogger Templates

അല്പം ഫ്ലേവര്‍ ചേര്‍ക്കേണ്ടതായിരുന്നു അല്ലേ?

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

രുചിയില്ലാത്ത ഭക്ഷണവും,രുചിയറിയുന്ന നാവും;

രുചിയുള്ള ഭക്ഷണവും, രുചിയറിയാത്ത നാവും.


രണ്ടും സംഭവ്യം. നല്ല കവിത റിനു ഭായ്.


ശുഭാശംസകൾ...

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

ദേഹത്തിനു രുചി ഇല്ലാത്തതു കൊണ്ടാവും മരണത്തിനു പോലും വേണ്ടാത്തത് നല്ല ആശയം ഗംഭീരം ആയി