Saturday, January 11, 2014

യാത്ര..

ചിരിയ്ക്കുമീ ഓളങ്ങളെ
മുറിച്ചു നീങ്ങും
പായ്യ് വഞ്ചി,
മധ്യത്തായി
ഗതി തെറ്റി
ചരിക്കുന്നുണ്ടൊരു മാനസം

അനന്തമാം
ഈ പരപ്പിൻ മീതെ
അലസമായ്            
ഉയർന്നു-താണ്
ഉഴറുന്നുണ്ട്
കരതേടി

അടുത്തുണ്ടാകും
എന്നു നിനച്ച
പച്ചപ്പിൻ തിട്ട
അടുത്തതില്ല
ഏറെ അലന്നിട്ടും.

ആഴമേറെ ഉണ്ടീ-
ആഴീയിലേക്കുള്ള വഴിയിൽ
ആശ നശിച്ചിട്ട്,
ആകെ തളർന്നു.

ഇരുട്ടു പരന്നി
ട്ടും
ഇരുകയ്യ് തളർന്നിട്ടും
ഇരിക്കുവാനാകുന്നില്ല
ഈ യാത്രയിൽ .

9 comments:

ajith said... Best Blogger TipsReply itBest Blogger Templates

ഇത് വളരെ മനോഹരമായിരിയ്ക്കുന്നു

Geethakumari said... Best Blogger TipsReply itBest Blogger Templates

ശുഭപ്രതീക്ഷയുടെ തീരം തേടി ഒരു യാത്ര

സുന്ദരം ഈ വരികള്‍

ഭാവുകങ്ങള്‍

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

തുഴഞ്ഞെ പറ്റൂ കര ഉണ്ട് പോലും ഇല്ല പോലും പ്രതീക്ഷ വേണം കര അപ്പോൾ കാണും പച്ചപ്പും പക്ഷെ നാം പലപ്പോഴും മനുഷ്യരായി പോകുന്നു അവിടെ ആണ് മുക്കുവരെ നാം സമ്മതിക്കേണ്ടത് നാവികരെയും നമ്മുടെ പൂർവികരെയും

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

ഭയപ്പെടേണ്ടാ...

കാറ്റിനേയും,കടലിനെയും
നിയന്ത്രിക്കാൻ കഴിവുള്ളോൻ പടകിലുണ്ട്... :)

നല്ല കവിത റിനു ഭായ്.

ശുഭാശംസകൾ....

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ajithനന്ദി അജിത്തേട്ടാ..

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ഹരിപ്പാട് ഗീതാകുമാരിനന്ദി ടീച്ചറെ ..ഭാവുകങ്ങള്‍

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ബൈജു മണിയങ്കാലനന്ദി ബൈജു ഭായ് ..തുഴഞ്ഞെ പറ്റൂ..

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@സൗഗന്ധികംനന്ദി... അതാണ് ഏക ആശ്രയം

ഫൈസല്‍ ബാബു said... Best Blogger TipsReply itBest Blogger Templates

ശുഭപ്രതീക്ഷയാണല്ലോ ഓരോ ജീവിതവും മുന്നോട്ടു ഗമിക്കാന്‍ പ്രേരിപ്പിക്കുന്നത് ,, വഞ്ചി ആവേശത്തോടെ മുന്നോട്ടു നീങ്ങട്ടെ