ചില തലോടലുകൾ
അടക്കം പറച്ചിലുകൾ
പുലരിയുടെ
മുടിയുലച്ചു
വെയിലിന്റെ
കൈകൾ
നീലാകാശത്തെ
അമർത്തി സ്പർശിക്കുന്ന
മഴ മേഘങ്ങൾ
എന്തോ തേടിയുള്ള
പകലിന്റെ
പരക്കം പാച്ചിലുകൾ
സമുദ്രാന്തരം
തേടിയൊഴുകുന്ന
മഴയുടെ
വീർപ്പുമുട്ടലുകൾ.
ഉടഞ്ഞ സിന്ധൂരചെപ്പിന്റെ
നിറമേറ്റുവാങ്ങി
ചക്രവാള സീമകൾ .
ഇറുകെപ്പുണർന്നു
ഇരുട്ടിന്റെ
ആത്മഹർഷം.
അടക്കം പറച്ചിലുകൾ
പുലരിയുടെ
മുടിയുലച്ചു
വെയിലിന്റെ
കൈകൾ
നീലാകാശത്തെ
അമർത്തി സ്പർശിക്കുന്ന
മഴ മേഘങ്ങൾ
എന്തോ തേടിയുള്ള
പകലിന്റെ
പരക്കം പാച്ചിലുകൾ
സമുദ്രാന്തരം
തേടിയൊഴുകുന്ന
മഴയുടെ
വീർപ്പുമുട്ടലുകൾ.
ഉടഞ്ഞ സിന്ധൂരചെപ്പിന്റെ
നിറമേറ്റുവാങ്ങി
ചക്രവാള സീമകൾ .
ഇറുകെപ്പുണർന്നു
ഇരുട്ടിന്റെ
ആത്മഹർഷം.
5 comments:
ഇരവിനെത്തേടി, പകലിന്റെ യാത്ര...
നല്ല കവിത
ശുഭാശംസകൾ...
ഇരുട്ടിന്റെ
ആത്മഹർഷം.
എടുത്തോ പിടിച്ചോ എന്നത് പോലെ പകല്‍ ഓടുകയാണ്.
കൊച്ചു വരികള്‍ ഇഷ്ടായി.
ഒരു കൂട്ട് എവിടെയോ പരക്കം പാച്ചിലിനിടയിൽ
വായനയ്ക്കും അഭിപ്രായം രേഖപ്പെടുത്താൻ കാട്ടിയ മനസിനും ഏവർക്കും നന്ദി ശുഭാശംസകൾ...
Post a Comment