Monday, January 20, 2014

തീരദേശ പാത

നാണിയമ്മയുടെ
നാലിടങ്ങഴി കറക്കുന്ന
സുനന്തിയാണ്
ആദ്യമായി
തീവണ്ടി കയറിയത് .

പൊട്ടൻ ഗോപാലനെ
തിരിച്ചറിഞ്ഞത്
പാൽപ്പാത്രത്തിലെ
വീട്ടുപേര്
കണ്ടിട്ടാണ് .

പാളത്തിന്
അപ്പുറവും ഇപ്പുറവുമായി
വിഭജിക്കപെട്ട
കാമുകർക്കിടയിലൂടെയാണ്‌
നേത്രാവതി
കടന്നുപോയത്

ലെവൽ ക്രോസില്ലാതിരുന്ന
വളവിൽനിന്നും
സുമോയെ
ഒക്കത്തെടുത്ത്‌
തീവണ്ടി പാഞ്ഞതും
ഈ പാളത്തിലാണ്

എങ്ങനെ ഒക്കെ ആണെക്കിലും
വെളുപ്പിനത്തെ
മെയിലിന്റെ കുലുക്കമില്ലാതെ
ആർക്കും ,ഇപ്പോൾ
കാര്യം സാധിക്കാൻ
പറ്റാറില്ല ;
രാത്രി വണ്ടിയുടെ
താരാട്ടു പാട്ടില്ലാതെ
ഉറങ്ങാനും.  


6 comments:

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

തീവണ്ടിയുടെ അനന്ത സാധ്യതകൾ കൊള്ളാല്ലോ

ajith said... Best Blogger TipsReply itBest Blogger Templates

ഇക്കഴിഞ്ഞ ഒരാഴ്ച്ചയില്‍ തീവണ്ടിയും പാളങ്ങളും പാത്രങ്ങളാകുന്ന പത്തോളം കവിതകള്‍ വായിച്ചു. പല ബ്ലോഗില്‍ നിന്നായിട്ട്. ഇതെന്ത് തീവണ്ടിക്കവിതകളുടെ സീസണോ....!!!

Jefu Jailaf said... Best Blogger TipsReply itBest Blogger Templates

തീവണ്ടികളെ കുറിച്ചു ഇങ്ങനെയും പറയാം അല്ലെ. ആശംസകള്‍..

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

തീവണ്ടിയും,പാളവും,പരിസരവുമൊക്കെ ചിലപ്പൊ മറ്റേതോ ലോകമാണെന്നു തോന്നിപ്പോവും.അല്ലേ?

അവിടെ നിന്നും മനോഹരമായ ഒരു കവിത കണ്ടെത്തിയ റിനു ഭായിക്ക് അഭിനന്ദനങ്ങൾ


ശുഭാശംസകൾ.....

vijin manjeri said... Best Blogger TipsReply itBest Blogger Templates

ആശംസകള്‍

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏവരോടും നന്ദി രേഖപ്പെടുത്തുന്നു .