Saturday, February 15, 2014

പുതുമഴ

ഓമലാളെ
നമ്മളന്നു പാടിയ പാട്ട്,
പുഴവക്കിലിന്നൊരു
കുയിൽ പാടുന്നു
മുളം കാടത്-
ഏറ്റു പാടുന്നു .

വേനലെരിച്ച
പുല്ല് മൈതാനങ്ങളിൽ
പച്ചപ്പിൻ
മുള പൊട്ടുന്നു,
സ്വപ്നങ്ങളീന്നും
ഒരു കുളിർകാറ്റു വീശുന്നൂ
ഉള്ളു തണുക്കുന്നു .

ചുടുനാവു നനച്ച്
ഭൂമി ഉണരുന്നു

പൂവുകൾ ചിരിയ്ക്കുന്നു
പൂമ്പാറ്റ ചിരിയ്ക്കുന്നു
പൂമരങ്ങൾ ചിരിയ്ക്കുന്നു
പുഴവക്കിലൊരു
പാട്ടുണരുന്നു.

പുതുമഴയുടെ പുളകങ്ങളിൽ
പുഴ വളരുന്നു

പോരൂ സഖി,
വയൽ വരമ്പിൽ
കൈ കോർത്തു
നമുക്കാ പാട്ട് പാടാം

പുഴവക്കിലൊരു
പാട്ടുണരുന്നൂ.............





5 comments:

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

പണ്ടു പാടിയ പാട്ടിലൊരെണ്ണം,
വീണ്ടുമോർക്കുമ്പോൾ...

മനവും,തനുവും കുളിർപ്പിക്കുന്ന മഴപ്പാട്ട് മനോഹരം.ഓർമ്മകളിലൊരു പാട്ടുണരുന്നു.

വളരെ ഇഷ്ടമായി റിനു ഭായ്.


ശുഭാശംസകൾ....

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

പുതുമഴയുടെ പുളകങ്ങളിൽ
പുഴ വളരുന്നു പുതിയ പുഴകൾ വരട്ടെ ഉള്ള പുഴകൾ വളരട്ടെ നല്ലൊരു ഗാനം

ajith said... Best Blogger TipsReply itBest Blogger Templates

മധുരപ്പാട്ട്

Pinnilavu said... Best Blogger TipsReply itBest Blogger Templates

മനസ്സിന്റെ താഴ്വാരങ്ങളില്‍ ഒരു മഴ പെയ്യുന്നു!

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

സൗഗന്ധികം,ബൈജു മണിയങ്കാല ,ajith ettan,Sharafudheen C M....വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏവരോടും നന്ദി രേഖപ്പെടുത്തുന്നു .ശുഭാശംസകൾ....