പെങ്ങൾമക്കൾ
കളിക്കുന്ന മുറ്റത്തേക്ക്
എത്തിനോക്കുന്നുണ്ടൊരു
കാക്ക,ഇത്തിരി വറ്റ്-
ഊട്ടുവാൻ പിന്നാലെ നടക്കുന്ന
പെങ്ങളെത്തന്നെ.
ചായപ്പാത്രത്തിലേക്ക്
തട്ടുമ്പോൾ
ഒരു തരി പഞ്ചാര
താഴേക്കു വീഴുവാൻ
വരിയായി നിൽപ്പുണ്ട്
ഒരുപറ്റം ഉറുമ്പുകൾ
വടക്കേ മുറ്റത്ത്
വാഴച്ചുവട്ടിലെ
തണലിൽ പതുങ്ങിയൊരു
പൂച്ച,കാത്തിരിപ്പുണ്ട്
മീൻ വെട്ടുവാനെത്തുന്ന
അമ്മയെ .
തൊഴുത്തിൽ
കിടന്നൊരു പശു
എത്തിയെത്തി നോക്കുന്നുണ്ട്
വയൽ വരമ്പിൽ
കുനിഞ്ഞു പുല്ലുചെത്തുന്ന
ചെറിയച്ചനെ.
ഉച്ചയൂണിന്‍റെ
നേരമെത്തി എല്ലാരും
ഉണ്ടുമിച്ചമാക്കുവാൻ
മുരണ്ടു കിടപ്പുണ്ട്
ചങ്ങലപ്പൂട്ടിലൊരു
നാടൻ പട്ടി .
കളിക്കുന്ന മുറ്റത്തേക്ക്
എത്തിനോക്കുന്നുണ്ടൊരു
കാക്ക,ഇത്തിരി വറ്റ്-
ഊട്ടുവാൻ പിന്നാലെ നടക്കുന്ന
പെങ്ങളെത്തന്നെ.
ചായപ്പാത്രത്തിലേക്ക്
തട്ടുമ്പോൾ
ഒരു തരി പഞ്ചാര
താഴേക്കു വീഴുവാൻ
വരിയായി നിൽപ്പുണ്ട്
ഒരുപറ്റം ഉറുമ്പുകൾ
വടക്കേ മുറ്റത്ത്
വാഴച്ചുവട്ടിലെ
തണലിൽ പതുങ്ങിയൊരു
പൂച്ച,കാത്തിരിപ്പുണ്ട്
മീൻ വെട്ടുവാനെത്തുന്ന
അമ്മയെ .
തൊഴുത്തിൽ
കിടന്നൊരു പശു
എത്തിയെത്തി നോക്കുന്നുണ്ട്
വയൽ വരമ്പിൽ
കുനിഞ്ഞു പുല്ലുചെത്തുന്ന
ചെറിയച്ചനെ.
ഉച്ചയൂണിന്‍റെ
നേരമെത്തി എല്ലാരും
ഉണ്ടുമിച്ചമാക്കുവാൻ
മുരണ്ടു കിടപ്പുണ്ട്
ചങ്ങലപ്പൂട്ടിലൊരു
നാടൻ പട്ടി .
10 comments:
Ororo pratheeksha thanne ororutharudeyum jeevithamh
എലാവരും കാത്തിരിപ്പിലാണ്
അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല....
നമ്മളൊന്നും അധികം മൈൻഡ് ചെയ്യാത്ത ചില കാത്തിരിപ്പുകൾ.. മിണ്ടാപ്രാണികളുടെ കാത്തിരിപ്പും (അതും ആഹാരത്തിനു വേണ്ടി)ഗൗരവമർഹിക്കുന്നതാണെന്ന സത്യം ഈ വരികൾ ഓർമ്മപ്പെടുത്തുന്നു.
വളരെ നല്ല കവിത, റിനു ഭായ്.
ശുഭാശംസകൾ....
വളരെ ഇഷ്ടപ്പെട്ടു
Anu Raj , Sharafudheen C M, ബെന്‍ജി നെല്ലിക്കാല, സൗഗന്ധികം, ajith ettan.....
...വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏവരോടും നന്ദി രേഖപ്പെടുത്തുന്നു .ശുഭാശംസകൾ....
കാത്തിരിപ്പുകള്‍!
ഇവരുടെയെല്ലാം പ്രതീക്ഷക്കൊത്ത് നാം ഉയരണ്ടേ
@ശ്രീനന്ദി രേഖപ്പെടുത്തുന്നു .ശുഭാശംസകൾ....
@Bipinഅതെ മാഷേ വേണ്ടിയിരിക്കുന്നു നന്ദി രേഖപ്പെടുത്തുന്നു .ശുഭാശംസകൾ....
Post a Comment