(രൂപമില്ലാത്ത ,ഭാവമില്ലാത്ത )
തൂവെള്ളയിൽ
നീല പൂക്കളുള്ള
ജാലകവിരി വകഞ്ഞു
ഞാൻ ദൂരേക്ക് നോക്കുന്നു ;
നിലാവിൽ
നിശാ പൂക്കളുടെ
ഉന്മാദ ഗന്ധം
ഈ മരുഭൂമിയിലും
##****##****##****##
ഈ രാത്രി
മൂടുപടമിട്ട പകലാണ്
സ്വന്തം
മുഖം ഒളിപ്പിച്ച്
എല്ലാവരെയും
ഒളികണ്ണിട്ടു നോക്കുന്നു
##****##****##****##
ചുറ്റും
വെള്ളം നിറഞ്ഞ്
ഒറ്റപ്പെട്ടു പോയ
ഈ വീട്ടിൽ നിൽക്കുമ്പോൾ ;
ഓളം വെട്ടുന്ന
രാത്രി വെളിച്ചത്തിൽ
പുഴ ഒളിപ്പിച്ചു കൊണ്ടുപോയ
ഏട്ടന്റെ മുഖം .
##****##****##
ചിന്നി കിടക്കുന്ന
ഈ കണ്ണാടിയിലൂടെയാണ്
ഞാൻ എന്നും
എന്നെ കണ്ടിരുന്നത് ;
എന്റെ ഓരോ മാറ്റങ്ങളും
തിരിച്ചറിഞ്ഞിരുന്ന അത്
ഇന്നെന്റെ
മനസ്സുപോലെ കിടക്കുന്നു .
തൂവെള്ളയിൽ
നീല പൂക്കളുള്ള
ജാലകവിരി വകഞ്ഞു
ഞാൻ ദൂരേക്ക് നോക്കുന്നു ;
നിലാവിൽ
നിശാ പൂക്കളുടെ
ഉന്മാദ ഗന്ധം
ഈ മരുഭൂമിയിലും
##****##****##****##
ഈ രാത്രി
മൂടുപടമിട്ട പകലാണ്
സ്വന്തം
മുഖം ഒളിപ്പിച്ച്
എല്ലാവരെയും
ഒളികണ്ണിട്ടു നോക്കുന്നു
##****##****##****##
ചുറ്റും
വെള്ളം നിറഞ്ഞ്
ഒറ്റപ്പെട്ടു പോയ
ഈ വീട്ടിൽ നിൽക്കുമ്പോൾ ;
ഓളം വെട്ടുന്ന
രാത്രി വെളിച്ചത്തിൽ
പുഴ ഒളിപ്പിച്ചു കൊണ്ടുപോയ
ഏട്ടന്റെ മുഖം .
##****##****##
ചിന്നി കിടക്കുന്ന
ഈ കണ്ണാടിയിലൂടെയാണ്
ഞാൻ എന്നും
എന്നെ കണ്ടിരുന്നത് ;
എന്റെ ഓരോ മാറ്റങ്ങളും
തിരിച്ചറിഞ്ഞിരുന്ന അത്
ഇന്നെന്റെ
മനസ്സുപോലെ കിടക്കുന്നു .
8 comments:
kaambulla chinthakal.
നൈസ്!!
@Shahid Ibrahimനന്ദി സുഹൃത്തെ ..
@ajithഅജിത്തേട്ടാ ഏറെ സന്തോഷം .. :D
:)
മനസ്സിനെ തൊടുന്ന ചിന്തകൾ
ചിന്തകൾക്ക് രൂപമില്ലെങ്കിലും, ഭാവം വരികളിൽ അനുഭവിക്കനാവുന്നുണ്ട്.നന്നായി എഴുതി റിനു ഭായ്.
ശുഭാശംസകൾ.....
@umesh pilicode :D
@സൗഗന്ധികംമുഖം കാട്ടാതെ സുഗന്ധം പരത്തുന്ന സുഹൃത്തേ .... ഹൃദയം നിറഞ്ഞ നന്ദി ഈ പ്രോത്സാഹനത്തിനു ...
Post a Comment