Wednesday, April 9, 2014

കേൾക്കാതെ പോകുന്നുവോ ..

മൌനം തുളുമ്പുമി 
ദേവാലയ കെട്ടിനുള്ളിൽ
വിറയാർന്ന
വിരലുകളെണ്ണിത്തീർക്കുന്നു
ജപമാല മന്ത്രങ്ങൾ

ചിറകെട്ടി നിൽക്കുമീ
ഇരുളിനെ
വഴിമാറ്റുമോ,
ഉരുകുമി മെഴുകു നാളം
ഓർത്തോർത്തു
നനയുമി മിഴിക്കോണിൽ
നഷ്ട ബോധത്തിന്റെ
കനലുരുകുന്നു

പാതി തുറന്ന
പിള്ള വാതിലിലൂടെ
പുറത്തെത്തുമ്പോൾ ,
ചിറകടിച്ചുയരുന്നു
പ്രാക്കൾ അനേകം;
പൊട്ടിയടർന്നൊരു
മാഞ്ചില്ല മുറ്റത്ത്
വിരിയാതെ പോയ
ചെറു പൂക്കളുമായ്‌

മഴപെയ്തു തോർന്നുവോ;
തടം കെട്ടികിടക്കുമി
ജലകണങ്ങളിൽ  തെളിയുന്നു
സായാഹ്ന വെയിലിലൊരു
കുരിശടയാളം.

3 comments:

ajith said... Best Blogger TipsReply itBest Blogger Templates

മഴ പെയ്ത് തോരുന്നില്ല

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

പ്രാർത്ഥനാമന്ത്രങ്ങളുടെ ചിറകടി അത്യുന്നതങ്ങളിലേക്കുയരുമ്പോൾ, നിത്യസ്നേഹത്തിന്റെ സന്ദേശവുമായി അവിടെ നിന്നും പുറപ്പെടുന്ന, മാലാഖമാരുടെ ചിറകടി, കാതോർത്താൽ കേൾക്കാം. ഒരിക്കലു നഷ്ടബോധം വേണ്ട :)


വളരെ നല്ല കവിത റിനുഭായ്.


ശുഭാശംസകൾ.....

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

നല്ല വരികൾ അവസാന വരികൾ മോഹിപ്പിക്കുന്നു