Thursday, April 17, 2014

"വെള്ളി"യാഴ്ച്ച


പകലില്‍ ഇരവായൊരു
വെള്ളിയാഴ്ച്ചയുടെ ഓര്‍മ്മകളില്‍
ലോകമിന്നും വിലപിക്കുന്നു.
നിണം ഒഴുകിയ,
തലയോടിട വീഥികളില്‍
മുള്‍ക്കിരിട രൂപം തെളിയുന്നു,
അമ്മമനസുവീണ്ടും തേങ്ങുന്നു.

കാലം രണ്ടായി പകുത്ത
മരക്കുരിശ്; കാല്‍വരിമലയില്‍
കാത്തിരിക്കുന്നു
പറുദീസയുടെ വാതിലുകള്‍
വീണ്ടും തുറക്കാന്‍ ;
ഇടതും-വലതുമായി നമ്മളും.

വെള്ളിതിളക്കത്തില്‍
തലകീഴായി തൂങ്ങുന്നു
ന്യായവിധികളിന്നും
മൂന്നിലേറെ ഉയര്‍ന്നു
മുഴങ്ങുന്നു കൂകലുകളും.


(കാൽവറിയിലെ സഹനത്തിന്റെ  ഓർമ്മകളിൽ  ഒരു ദുഖ വെള്ളികൂടെ  കടന്നു  വരുന്നു  ഏതോ നാടകത്തിൽ എന്ന പോലെ  മനുഷ്യൻ ജീവിതം അഭിനയിച്ചു  തീർക്കുന്നു)
Re-post

7 comments:

ബെന്‍ജി നെല്ലിക്കാല said... Best Blogger TipsReply itBest Blogger Templates

ഇന്നും കണ്ടു ടിവിയില്‍, ഒരമ്മ കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെയും ഭര്‍തൃമാതാവിനെയും കൊല്ലാന്‍ കൂട്ടുനിന്നെന്ന വാര്‍ത്ത. ഭര്‍ത്താവിനെയും കൊല്ലാന്‍ ശ്രമിച്ചിരുന്നു... ദുഃഖവെള്ളിയാഴ്ചകള്‍ ഇനിയും വരും. ലോകമുള്ളിടത്തോളം മനുഷ്യന്റെ പാപങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യും... മനുഷ്യപുത്രന്‍ തേങ്ങുകയാണിന്നും...

ajith said... Best Blogger TipsReply itBest Blogger Templates

ദുഃഖാ“ചരണം” മാത്രം

MOIDEEN ANGADIMUGAR said... Best Blogger TipsReply itBest Blogger Templates

ബെന്‍ജി നെല്ലിക്കാലയുടെ അഭിപ്രായത്തിനു കീഴെ ഒരു കയ്യൊപ്പ്.

ജയിംസ് സണ്ണി പാറ്റൂർ said... Best Blogger TipsReply itBest Blogger Templates

നല്ല കവിത

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

ചതിയുടെ വെള്ളിക്കിലുക്കം മുഴങ്ങിയ, ദൈവപുത്രന്റെ നിണം വാർന്ന ദുഃഖവെള്ളിയുടെ ഓർമ്മയ്ക്ക്...


വളരെ നന്നായി എഴുതി റിനു ഭായ്.


ശുഭാശംസകൾ....

Bipin said... Best Blogger TipsReply itBest Blogger Templates

വെള്ളിയാഴ്ചകളിൽ വിലപിക്കുന്നു,ഞായറാഴ്ച വരാൻ വേണ്ടി മാത്രം.

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

എന്നെല്ലാം വെറും ആചരണം മാത്രമായിരിക്കുന്നു
ഈ വായനയ്ക്കും അഭിപ്രായത്തിനും എല്ലാവരോടും നന്ദി ശുഭാശംസകൾ