ഈ മലമുകളിലെ
ഒറ്റ മരത്തിന്റെ
ഇലനിഴലുകൾക്കിടയിലെ-
വെയിൽതുണ്ടുകളിൽ
ഞാൻ മയങ്ങികിടക്കുന്നു.
മാരുതന്റെ വിരലുകൾ
എന്നെ തലോടി നോക്കുന്നു
നേർത്തു- നേർത്തു-
വെട്ടം മങ്ങുന്നു
വെയിലൊഴിഞ്ഞൊരാ വഴിയിലേക്ക്
തണുപ്പ് മെല്ലെ ചേക്കേറുന്നു
ഞാനും തണുത്തുറയുന്നു
ഉറഞ്ഞു ഉറഞ്ഞു -
ഞാൻ മഞ്ഞാകുന്നു,ഇരുളാകുന്നു
ഇരുളു പിടിച്ചു ഞാൻ
ആദിയിലേക്ക് മടങ്ങുന്നു
ഏകാന്തത നിറയുന്നു
ഞാൻ പിന്നിലേക്ക് നടക്കുന്നു
ചുറ്റും ശബ്ദവീചികൾ നിറയുന്നു
ജീവിതം എണ്ണി പഠിയ്ക്കുന്നു
നിഴളുകളെന്നു തോന്നും
നിറങ്ങളെന്നെ പറ്റിപിടിയ്ക്കുന്നു
ഞാൻ ചിറകടിച്ചു പറക്കുന്നു
പിന്നിലേക്ക് പറക്കുന്നു
തഴമ്പ് വീണ
വിരലുപിടിച്ചു ഞാൻ
പിച്ചവെയ്ക്കുന്നു
മെല്ലെ മടിത്തട്ടിൽ കിടക്കുന്നു
വിരലുകളുണ്ണുന്നു
മുലയുണ്ണുന്നു
ഇരുളു കനക്കുന്നു
ഞാൻ അതിനുള്ളിലാകുന്നു
വെറും തുടിപ്പാകുന്നു
തുള്ളി രക്തമാകുന്നു
പിന്നിലേക്ക് പറക്കുന്നു
തഴമ്പ് വീണ
വിരലുപിടിച്ചു ഞാൻ
പിച്ചവെയ്ക്കുന്നു
മെല്ലെ മടിത്തട്ടിൽ കിടക്കുന്നു
വിരലുകളുണ്ണുന്നു
മുലയുണ്ണുന്നു
ഇരുളു കനക്കുന്നു
ഞാൻ അതിനുള്ളിലാകുന്നു
വെറും തുടിപ്പാകുന്നു
തുള്ളി രക്തമാകുന്നു
ഞാൻ ഇരുളാകുന്നു
.....................................
എന്തെന്നറിയാത്തൊരു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു
.....................................
എന്തെന്നറിയാത്തൊരു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു
ആദിയിലേക്ക് ഞാൻ മടങ്ങുന്നു
7 comments:
നന്നായി ..ഈ തിരിച്ചു പോക്ക് ..ഒന്നുകൂടി ചുരുക്കാമായിരുന്നു ഈ യാത്ര ..ആശംസകള്‍
പിറവിക്കും മുൻപുള്ള ധ്യാനനിമിഷങ്ങളിലേക്ക്....
വളരെ നനായി എഴുതി റിനു ഭായ്. ഇഷ്ടം.
ശുഭാശംസകൾ.....
nannaayirikkunnu
@സലീം കുലുക്കല്ലൂര്നന്ദി മാഷേ അതെ ഒന്നുകൂടി ചുരുക്കാമായിരുന്നു ..
@സൗഗന്ധികംഇരുളിലേക്കൊരു മടക്കയാത്ര ..ഈ പ്രോത്സാഹനത്തിന് നിറഞ്ഞ നന്ദി
@habbysudhanവായനയ്ക്കും പ്രോത്സാഹനത്തിനും ഏറെ നന്ദി
ഞാന്‍ ഇരുളാകുന്നു...എന്നത് കുറെ വ്യാഖ്യാനിക്കാം എന്ന് തോന്നുന്നു.
Post a Comment