Wednesday, July 16, 2014

പിന്നിലേക്കൊരു മഴ

കണങ്കാൽ നനച്ചൊരീ
മഴ ലഹരിയിൽ
പിന്നിലെക്കൊഴുകുന്നു കാലം

പ്രളയം പോൽ
പരക്കും ഓർമ്മകളിൽ
വന്നു നിറയും
പൂർവ്വ പ്രണയത്തിൻ സുഗന്ധം

നിറമാർന്ന പകലിലാ
തണൽ നിഴലിൽ
പങ്കുവെച്ച മൌനം

കഥ പറയും  മഷികറുപ്പിൽ
ഒളിച്ചു ചേർത്ത
വാകപ്പൂ നിറം

ചാരത്തിരുന്നു നാം
കോർത്തുവെച്ചൊരു
കിനാവിന്റെ
പീലിതുണ്ടുകൾ 

ഇറ്റു  വീണൊരു
തണുവിന്റെ തുള്ളിയിൽ
ആകെ ലജ്ജയിൽ
കുതിർന്ന ദേഹം

ചൂളംവിളിച്ചെത്തിയ
കാറ്റിന്റെ ചുഴിയിൽ
ദൂരേയ്ക്കകന്നൊരു
സ്വപ്നമായ്  നമ്മൾ 

നേർത്തു നേർത്തു പോകുമീ
രാമഴയുടെ കവിളിൽ
പരസ്പരം ചാർത്തുന്നൊരു
നുണച്ചിരിയുടെ
ആവരണം



6 comments:

ajith said... Best Blogger TipsReply itBest Blogger Templates

കുട്ടനാടന്‍ കാറ്റടിച്ചിട്ട് കുറെ നാളായല്ലോ

Cv Thankappan said... Best Blogger TipsReply itBest Blogger Templates

കാറ്റിലുമുണ്ടൊരു സുഗന്ധം!
ആശംസകള്‍

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

മഴ ലഹരി

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ajithഇവിടൊക്കെ തന്നെ ഉണ്ട് അജിത്ത് ഏട്ടാ

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@Cv Thankappanനഷ്ട സുഗന്ധം മാഷേ

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ബൈജു മണിയങ്കാലജീവിതം മഴപോലെ പെയ്തു തോരുന്നു ഭായ്