കരൾ നൊന്ത് നാഥാ
നിന്നരുകിൽ വരുന്നേൻ
കരുണ ചൊരിയണമേ
ത്രിക്കരം നീട്ടിണെ...... (2)
അകലുമീ തിരകൾ പോലെൻ
ദുരിതങ്ങൾ ഒഴിയണമേ
കനിവെന്നിൽ നിറയണമേ...... നാഥാ നിൻ
കനിവെന്നിൽ നിറയണമേ ...... (കരൾ)
നിന്നിൽ നിന്ന് ഓടിയകന്നൊരെൻ കാലുകൾ
നിന്നെ തിരയുന്നു
തിരികെ ചേർത്തിടണെ
തിരുസന്നിധിയിൽ ചേർത്തിടണെ .... (കരൾ)
കൂടണയുമോരീ കിളികൾ
നാളെ പുലരിയിലകലുമ്പോൾ
പുതുജീവനാക്കിടണെ...
എന്നെ നിൻ നിറവാൽ
പുതുജീവനാക്കിടണെ... (കരൾ)
( പ്രാർഥനാ ഗാനം എഴുതാൻ ഒരു ശ്രമം ...എന്തായോ എന്തോ ? )
നിന്നരുകിൽ വരുന്നേൻ
കരുണ ചൊരിയണമേ
ത്രിക്കരം നീട്ടിണെ...... (2)
അകലുമീ തിരകൾ പോലെൻ
ദുരിതങ്ങൾ ഒഴിയണമേ
കനിവെന്നിൽ നിറയണമേ...... നാഥാ നിൻ
കനിവെന്നിൽ നിറയണമേ ...... (കരൾ)
നിന്നിൽ നിന്ന് ഓടിയകന്നൊരെൻ കാലുകൾ
നിന്നെ തിരയുന്നു
തിരികെ ചേർത്തിടണെ
തിരുസന്നിധിയിൽ ചേർത്തിടണെ .... (കരൾ)
കൂടണയുമോരീ കിളികൾ
നാളെ പുലരിയിലകലുമ്പോൾ
പുതുജീവനാക്കിടണെ...
എന്നെ നിൻ നിറവാൽ
പുതുജീവനാക്കിടണെ... (കരൾ)
( പ്രാർഥനാ ഗാനം എഴുതാൻ ഒരു ശ്രമം ...എന്തായോ എന്തോ ? )
3 comments:
ഗാനരചന നന്നായിട്ടുണ്ട്
ആശംസകള്‍
പ്രാര്‍ത്ഥനഗീതം
നന്നായിട്ടുണ്ട്
നല്ല ഈണത്തില്‍ ആലപിക്കാന്‍ പറ്റിയ കവിത/ഗാനം.
Post a Comment