ശ്രീരാമ പാദമേറ്റ്
ഉണർന്നൊരു
അഹല്യയല്ല
ദിവ്യഗർഭം
ഉടലേറ്റുവാങ്ങിയ
മറിയയുമല്ല
വിശ്വ മോഹത്തിന്‍റെ
വീണ്‍വാക്കിൽ പെട്ടുപോയൊരു
വെറും പെണ്ണ് .
സൂര്യദേവനും
വായുദേവനും
മനുഷ്യരൂപമാർന്നു
സംഗമിച്ചോരു
പുരാണകഥയിലെ
ദേവിയുമല്ല;
നിന്‍റെ മോഹകുരുക്കിൽ
പെട്ടുപോയൊരു
പൊട്ടി പെണ്ണ് .
ഇന്നീ
വർത്തമാനത്തിന്‍റെ കണ്ണിൽ
പിഴച്ചുപോയൊരു പെണ്ണ്
നിന്‍റെ
വഞ്ചനയുടെ
വിഷബീജം
ഏറ്റുവാങ്ങിയോരു
മനുഷ്യ പെണ്ണ്