അയലത്ത് നിന്നൊരു
നിലവിളി ഒച്ച
ഓടികിതച്ചു ഞാന്‍
ചെന്നു നോക്കി
അവിടുത്തെ ചേട്ടന്റെ,
ഹൃദയത്തിലേക്കുള്ള
തീവണ്ടി പാതയില്‍
മണ്ണിടിച്ചില്‍ .
ചങ്കിടിച്ചും,കാറ്റടിച്ചും
മണ്ണ് മാറ്റുമ്പോള്‍ .
സുനാമി മുന്നറിയിപ്പുമായി
ഒരു വാര്‍ത്താ -
പ്രക്ഷേപണം .
ചേറ്റു മണമുള്ള കുട്ടനാട്;കുട്ടനാട്ടിലെ കാറ്റിന് പല മണമാണ് പല ഭാവങ്ങളും; അതിനു പുന്നെല്ലിന്റെ മണമുണ്ട്, വള്ളപ്പാട്ടുണ്ട്, നരവീണ കൊയ്ത്തു പാട്ടുണ്ട്, പുഞ്ച മീനിന്റെ പുളപ്പുണ്ട്,താറാ കൂട്ടങ്ങളുടെ കലപിലയുണ്ട്, നല്ല ചെത്ത് കള്ളിന്റെ വെളുപ്പുണ്ട് ,.................................................................................................................................... മുന്നറിയിപ്പ് : ഉപമയും ഉത്പ്രേഷയും അറിയില്ല,കാകളിയും മഞ്ജരിയും ചേര്‍ത്ത് എഴുതാനറിയില്ല, സദയം പൊറുത്തു കൊള്ളുക .