എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം
ദില്ലി ബസുമാത്രം .
ഭിത്തി വെളുപ്പെല്ലാം
ചോരച്ചുവപ്പും,മാംസതുണ്ടും.
കുനിഞ്ഞു നിന്നാല്‍
പുറത്തു ചാടും
ഉള്‍വസ്ത്ര തുടിപ്പ്
കണ്ടിട്ടെന്നു ചില ,
സധാചാര വാദങ്ങളും
പ്രതിവാദങ്ങളും
ഇരുളിന് കറുപ്പില്‍
തെരുവു കോണിലൊരു,
ചുവപ്പു
കാണാഞ്ഞിട്ടെന്നു
ചിലര്‍ കൊതിക്കുന്നു .
ഉറങ്ങിയ
നിയമ പുസ്തകങ്ങള്‍ ,
തൂക്കുകയര്‍
പുറത്തെടുക്കുന്നു
ഉണര്‍ന്നെന്നു നടിക്കുന്നു
തുണി ഉടുപ്പിച്ചും ,
ഉരിഞ്ഞും ,
കണ്ണീരു വിറ്റും
കാശാക്കുവാന്
മാധ്യമങ്ങള്‍ പഠിച്ചു .
ഒന്നും പഠിക്കാതെ
നാമിരിക്കുന്നു
വാപിളര്‍ന്ന്,
കൊടിപിടിച്ച്.
കുറവൊന്നു വരാതെ
ഇന്നും വാര്‍ത്തകളുണ്ട്
പുതു സംഗത്തിന്റെ
ബലമുള്ള ,ചൂടുള്ള .
7 comments:
ഈ തെമ്മാടിത്തങ്ങൾക്ക് ഒരവസാനമില്ലേ?...
അധികാരികൾ ഉണരേണ്ട സമയമതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കിൽ ഇത്തരം ചെയ്തികൾ പൊതുസമൂഹവും അത്ര കാര്യമാക്കാത്ത അത്യന്തം ഭീകരമായ ഒരവസ്ഥ വന്നുചേരും. കാര്യമാക്കിയിട്ടെന്തു ഫലം? ചർച്ചകളും, ചായകുടിയും മാത്രം....! കഷ്ടമേ.... കഷ്ടം...!!!
കവിത നന്നായിരുന്നു.....
ശുഭാശംസകൾ.....
ഇരകള്‍ പിടയുന്നു
മാധ്യമങ്ങള്‍ ആഘോഷിക്കുന്നു
കഥ തുടരുന്നു
നന്നയിട്ടുണ്ട്....
പുതിയ ദാമിനിമാര് നാളെയും പത്ര താളുകള്‍ അലങ്കരിക്കും.
നിയമങ്ങളുടെ ആവശ്യകതയെപ്പറ്റി നാം വീണ്ടും വാചാലരാകും
ഇവിടെ മാധ്യമങ്ങളുടെ റേറ്റിംഗുമായി ബന്ധപ്പെട്ടാണ് ഇത്തരം വാർത്തകളുടേ കവറേജിന്റെ സ്കോപ്പ്.. പീഡിപ്പിക്കപ്പെടുന്നവർ എല്ലാക്കാലത്തും പീഡിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും..!!
ഇത് വഴി ആദ്യമായാണ്
ഒബ്സര്‍വേഷന്‍ കൊള്ളാം - വീണ്ടും വരാം
വായനയ്ക്കും, അഭിപ്രായം രേഖപ്പെടുത്താന്‍ കാട്ടിയ സന്മനസിനും ഏവര്‍ക്കും നന്ദി ...
Post a Comment