നോവിന്‍റെ കറുത്ത കാലങ്ങള്‍
ഗൂഢമായ് ഉള്‍ച്ചേരും
ചിരി ധ്വനികള്‍
വ്യംഗ്യം തുറക്കാതെ
അലഞ്ഞു തീരുന്നു
കണ്‍ മേഘങ്ങളില്‍
ദൈന്യത ഉറഞ്ഞുകൂടി
കറുക്കുന്ന
പ്രളയ ബീജങ്ങള്‍ ,
കാറ്റു തലോടുന്ന
പ്രജനന കാലം
കാത്തിരിക്കുന്നു
7 comments:
കണ്‍ മേഘങ്ങളില്‍
ദൈന്യത ഉറഞ്ഞുകൂടി
കറുക്കുന്ന
പ്രളയ ബീജങ്ങള്‍ ,
ആ പ്രയോഗം മനോഹരമായി.
റിനൂ,കുഞ്ഞു കുഞ്ഞു അക്ഷരത്തെറ്റുകൾ ആയാലും ഒഴിവാക്കാൻ ശ്രമിക്കൂ.
അങ്ങനെ കവിത കൂടുതൽ മനോഹരമാകട്ടെ..
ശുഭാശംസകൾ.....
കൊള്ളാം
വെങ്ക്യം എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല
സൗഗന്ധികം,അജിത്തേട്ടാ...... തിരുത്തിയിട്ടുണ്ട് ;തെറ്റുകള്‍ പലപ്പോഴും ചൂണ്ടി കാണിക്കപ്പെടുപ്പോഴാണ് തിരിച്ചറിയുന്നത്
റിനുക്കുട്ടാ... ഇനിയുമൊന്നു ബാക്കിയുണ്ട്. ‘ഗൂഢ’മല്ലേ ശരി?
ഈ പറയുന്ന ഞാനും ഇക്കാര്യത്തിൽ അത്ര മോശമൊന്നുമല്ല. ഹ...ഹ..ഹ..
എന്നാലും നമ്മുടെ മലയാളമല്ലേ? അതു തെറ്റില്ലാതെ തലയുയർത്തിത്തന്നെ നില്ക്കട്ടെ..
ഇനിയുമെഴുതണം നല്ല കിടുക്കനായിട്ട്...
ശുഭാശംസകൾ..........
കൊള്ളാം :)
@സൗഗന്ധികംസന്തോഷം.... വീണ്ടും നല്ല തിരുത്തലുകള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു
എന്തോ കാര്യമായിപ്പറഞ്ഞിട്ടുണ്ട്...പക്ഷെ എന്താണന്നങ്ങോട്ട് മനസ്സിലാകുന്നില്ല
Post a Comment