പണ്ടൊരു പ്രളയപ്പകലില്‍
പുഴയാഴങ്ങളില്‍
പരല്‍മീന്‍ തിരഞ്ഞു-
പോയ അയല്‍വാസി
പലമീന്‍ കൊത്തി
പിന്നൊരു ദിവസം
പഴുത്തടിയുംമ്പോഴും
പകലായിരുന്നു
പലര് കൂടിയിരുന്നു .
രാത്രിയുടെ കോണില്‍
പാലമരച്ചുവട്ടില്‍
പിന്നെ ഞാനാ -
അയല്‍വാസിയെ കാണുമ്പോള്‍
ജാനുചേച്ചിയും
പുള്ളിയോടൊപ്പമുണ്ടായിരുന്നു.
കടുകെണ്ണികിടക്കാന്‍
കമഴ്ത്തികിടത്തി
മണ്ണ് മൂടുമ്പോള്‍
തൂങ്ങിചത്ത ജാനുചേച്ചിക്ക്
അവിഹിതം
ഉണ്ടാരുന്നു പോലും .
"സത്യം"
ഗൗളി ചിലയ്ക്കുന്നു .
ഞെട്ടി ഉണരുമ്പോള്‍
വിയര്‍പ്പു തെറിച്ച
കണ്‍പീലികള്‍ക്കപ്പുറം
ജനാല ചില്ലിനുവെളിയില്‍
ഒരു നിഴല്‍ രൂപം .
കാതുകളില്‍
കൊലുസ്സുകിലുങ്ങും
****സ്വരം******.
4 comments:
സ്വപ്നമാണെങ്കിലും, നാടൻ ഭ്രമാത്മക നിഴൽ രൂപങ്ങൾ നന്നായി വരച്ചു കാട്ടി.
പരൽ മീൻ, പാല മരം, കൊലുസ്സിൻ കിലുക്കം... എല്ലാം നല്ല ഓർമ്മകൾ
സമ്മാനിച്ചു.
ഇനിയും വരട്ടെ നാടിന്റെ മണം പരത്തും കവിതകൾ...
ശുഭാശംസകൾ......
സത്യം
ഗൌളി ചിലയ്ക്കുന്നു
നന്നായിരിക്കുന്നു ......ആശംസകള്‍ .....
പ്രേതങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും ......?
Post a Comment