ഒഴിവുകാല യാത്രയില്‍
ഹരിത ദ്രുതഗമന
ശകടത്തില്‍ വെച്ചാണ്
ആദ്യത്തെ ചോദ്യം
കേട്ടത് .
തൊട്ടു പിന്നിട്ട
കവലയില്‍ നിന്നും കയറി
ഒഴിഞ്ഞുകിടന്ന
ഏക ഇരിപ്പിടത്തില്‍
അമര്‍ന്ന ആളിനോട്
നിന്നു തളര്‍ന്ന
ആളിന്റെ ചോദ്യം
"അവിടെ വെള്ളം ഇല്ലായിരുന്നോ ?"
ഇല്ല സഖാവേ...
അതു വെറും
മാധ്യമ പ്രചരണം ,
ആയിരുന്നു
എന്ന് ഉത്തരം .
***********************************
മീനച്ചൂടിന്റെ
അസ്വാരസ്യങ്ങള്‍
ശീതള പാനീയത്താല്‍
ആറ്റുംപ്പോഴാണ്
അടുത്ത ചോദ്യം കേട്ടത്
"ഇവിടെ ബി .പി. എല്‍ വെള്ളമുണ്ടോ ?"
ഇല്ല ഇവിടെ എ .പി. എല്‍
വെള്ളമേ ഉള്ളു
നീ വീട്ടില്‍ പോയി
കുടിച്ചാല്‍ മതി
എന്ന് ഉത്തരം .
5 comments:
റിനു,
അങ്ങനെയൊരു കാലം വരല്ലേയെന്നു നമുക്ക് ആശിക്കാം.
'ദ്രുതഗമന'മാണ് ശരിയെന്നു തോന്നുന്നു
കവിത നന്നായി
ശുഭാശംസകള്‍........
റിനു,
'പാതിരാക്കാറ്റ് ' എന്ന കവിതയെഴുതിയ പ്രകൃതി എന്ന കൊച്ചു കവയത്രിക്ക്, കമന്റ് എഴുതാന്‍ എന്തോ ചില സാങ്കേതിക കാരണങ്ങളാല്‍ എനിക്ക് കഴിയുന്നില്ല. ഇവിടെ ഞാനതൊന്നു കുറിച്ചോട്ടെ ? ദുഃസ്വാതന്ത്ര്യത്തിനു ക്ഷമ ചോദിക്കുന്നു..
പ്രകൃതി,
കവിത നന്നായി ..
ഇനിയും ധാരാളം എഴുതുക
ഈശ്വരന് അനുഗ്രഹിക്കട്ടെ....
കുഞ്ഞു കവയത്രിക്ക് ഒരായിരം ആശംസകള്‍.....
ആക്ഷേപം ഉഗ്രന്‍
ഹരിത ദ്രുതഗമന
ശകടമെന്നുദ്ദേശിച്ചത് കെ.എസ്.ആര്.ടി.സി എക്സ്പ്രസ്സുവണ്ടിയേയാണോ....എനതായാലും കവിത നന്നായി, ആശംസകള്‍
കവിത ഇഷ്ടമായി ......ആശംസകള്‍ .....
Post a Comment