Wednesday, January 16, 2013

ഉത്പ്രേക്ഷ


നോവിന്‍റെ കറുത്ത കാലങ്ങള്‍
                                ഗൂഢമായ് ഉള്‍ച്ചേരും
ചിരി ധ്വനികള്‍ 
വ്യംഗ്യം  തുറക്കാതെ 
                       അലഞ്ഞു തീരുന്നു                          

കണ്‍  മേഘങ്ങളില്‍
ദൈന്യത  ഉറഞ്ഞുകൂടി  
കറുക്കുന്ന 
പ്രളയ ബീജങ്ങള്‍ ,
കാറ്റു തലോടുന്ന 
പ്രജനന കാലം 
കാത്തിരിക്കുന്നു 

7 comments:

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

കണ്‍ മേഘങ്ങളില്‍
ദൈന്യത ഉറഞ്ഞുകൂടി
കറുക്കുന്ന
പ്രളയ ബീജങ്ങള്‍ ,

ആ പ്രയോഗം മനോഹരമായി.

റിനൂ,കുഞ്ഞു കുഞ്ഞു അക്ഷരത്തെറ്റുകൾ ആയാലും ഒഴിവാക്കാൻ ശ്രമിക്കൂ.

അങ്ങനെ കവിത കൂടുതൽ മനോഹരമാകട്ടെ..

ശുഭാശംസകൾ.....

ajith said... Best Blogger TipsReply itBest Blogger Templates

കൊള്ളാം
വെങ്ക്യം എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

സൗഗന്ധികം,അജിത്തേട്ടാ...... തിരുത്തിയിട്ടുണ്ട് ;തെറ്റുകള്‍ പലപ്പോഴും ചൂണ്ടി കാണിക്കപ്പെടുപ്പോഴാണ് തിരിച്ചറിയുന്നത്

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

റിനുക്കുട്ടാ... ഇനിയുമൊന്നു ബാക്കിയുണ്ട്. ‘ഗൂഢ’മല്ലേ ശരി?

ഈ പറയുന്ന ഞാനും ഇക്കാര്യത്തിൽ അത്ര മോശമൊന്നുമല്ല. ഹ...ഹ..ഹ..

എന്നാലും നമ്മുടെ മലയാളമല്ലേ? അതു തെറ്റില്ലാതെ തലയുയർത്തിത്തന്നെ നില്ക്കട്ടെ..

ഇനിയുമെഴുതണം നല്ല കിടുക്കനായിട്ട്...

ശുഭാശംസകൾ..........

niDheEsH kRisHnaN @ ~അമൃതംഗമയ~ said... Best Blogger TipsReply itBest Blogger Templates

കൊള്ളാം :)

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@സൗഗന്ധികംസന്തോഷം.... വീണ്ടും നല്ല തിരുത്തലുകള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

എന്തോ കാര്യമായിപ്പറഞ്ഞിട്ടുണ്ട്...പക്ഷെ എന്താണന്നങ്ങോട്ട് മനസ്സിലാകുന്നില്ല