അറിയാതെ പോകരുതെന്ന്
ആശിച്ചു ഞാൻ കോറിയ
ഹൃദയത്തുടിപ്പുകൾ
നിൻ മുഖചിത്രത്താഴെ
ഒരു നോക്കിനാൽ
എന്നെ തകർത്ത
നിൻറെ കണ്ണുകൾ;
ഇന്നൊരു സ്ഫടിക-
പാളിയുടെ മറ തേടിയെങ്ക്കിലും
തുറിച്ച് എന്റെ
ഉള്ളിൽ തുടിയ്ക്കുന്നു.
അറിയാതെ തന്നൊരു
സ്പർശനത്തിന്റെ
കുളിരിൽ
ഒരു കരിമ്പടകീറിൽ
ഒളിച്ച് എന്നിലെ ഞാനും.
അക്കപെരുക്കങ്ങളുടെ
ആകുലതകൾ തന്നു
ഭിത്തിയിൽ താളുകൾ മറിയവെ
ചിതറി തെറിക്കുന്നു
ചിതൽ മേഞ്ഞ്-
ഒളിമങ്ങിയ
ചിത്രങ്ങൾ.
4 comments:
ഇല്ല ഒന്നും പറയാനില്ല
ഒന്നും ഒളിമങ്ങിയ
ചിത്രങ്ങളല്ല..
ഓർമ്മച്ചിത്രങ്ങൾ ഒളി മങ്ങാതെയിരിക്കട്ടെ.
ഇഷ്ടമായി
ശുഭാശംസകൾ.....
ഒളിമങ്ങാച്ചിത്രങ്ങള്
Post a Comment