Thursday, March 21, 2013

വീണ്ടും ജനിച്ചവർ


വീണ്ടും ജനിച്ചു ഞാൻ
ഏറെനാൾ ജീവിച്ച ശേഷം;
തിടുക്കത്തിൽ ഒരുനാൾ
ആരും തിരിച്ചറിയാരൂപമായ്‌ .

വെറുപ്പു നിറഞ്ഞ
നോക്കുകൾക്ക് നടുവിൽ
ഒരു പ്രേതരൂപമായ്‌
ഉരുകി ഉറച്ചിന്നുഞാൻ

ശൌചാലയ കവാടത്തിൽ
കാത്തിരുന്ന കാന്തനാൽ,
പൊതുവഴിയുടെ ഓരത്ത്‌
ഒരു പകലിൽ കാമുകനാൽ,
പതിവായ പടിയിറക്കത്തിൽ  
ഏതോ കാമാർത്തനാൽ,
അമ്ല മഴയുടെ;
ജ്ഞാനസ്നാനം ഏറ്റെന്‍റെ
വീണ്ടും ജനനം.

ഉരികിയൊലിച്ച ത്വക്കിലാണ്
പഴയ ഞാൻ  മൃതിയേറ്റത്
കരൾ പിടഞ്ഞ നോവിലാണ്
ബന്ധങ്ങൾ തിരിച്ചറിഞ്ഞത് .

ങ്കിലും കൂട്ടായിവന്നു
എനിക്ക് മുന്നേ
വീണ്ടും ജനിച്ചവർ ;
പിച്ചവെച്ചു നടക്കാൻ
കരം പിടിച്ചുയർത്തി.

പുതിയ എനിക്കാണ്
കരുത്തേറെയെന്നു തിരിച്ചറിഞ്ഞു-
പടവെട്ടുന്നു ഞാൻ
സമൂഹ മദ്ധ്യേ
ഉണ്ടെന്നറിയിക്കുവാൻ മാത്രം .

{http://www.dailymail.co.uk/news/article-2252427/Sonali-Mukherjee-Acid-attack-victim-scarred-life--millionaire-Indias-watched-quiz-show.html }
{http://www.ndtv.com/topic/acid-attack-victim}

ആസിഡ് ആക്രമണങ്ങളിൽ മുഖം വികൃതമായി ,വെറുപ്പ്‌ നിറഞ്ഞ നോട്ടങ്ങൾക്ക്‌ നടുവിൽ
ജീവിതത്തിനോട് പൊരുതുന്ന സഹോദരികൾക്കായി........


7 comments:

ജെപി @ ചെറ്റപൊര said... Best Blogger TipsReply itBest Blogger Templates

പട വെട്ടുക നീ.....

Anonymous said... Best Blogger TipsReply itBest Blogger Templates

kollam nallakavitha

WWW.malayalam.indianrays.com

Anonymous said... Best Blogger TipsReply itBest Blogger Templates

kollam nallakavitha

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

പ്രിയപ്പെട്ട റിനു,

സത്യം പറയട്ടെ..
ആ ചിത്രത്തിലേക്കൊന്നു നോക്കാൻ തന്നെ വയ്യ..
ഇങ്ങനേയും ചില ജീവിതങ്ങൾ...!! അതുമവർ ജീവിച്ചു തീർക്കണം...!!

ദൈവമവർക്കു കരുത്ത് നൽകട്ടെയെന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു..
അല്ലാതെ എന്തു ചെയ്യാൻ..?

ajith said... Best Blogger TipsReply itBest Blogger Templates

കഴിഞ്ഞ വെള്ളിയാഴ്ച്ച ഗള്‍ഫ് മാദ്ധ്യമത്തിന്റെ കൂടെ വന്ന സപ്ലിമെന്റില്‍ ഒരു ഫീച്ചര്‍ ഉണ്ടായിരുന്നു.

വായിയ്ക്കേണ്ടതാണ്.

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

ഭയാനകം..ഇതിലില് ഭേദം മൃതി തന്നെ

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

വായനയ്ക്കും അഭിപ്രായത്തിനും ഏവര്‍ക്കും നന്ദി ......

അജിത്തേട്ടാ നന്ദി ,ഫീച്ചര്‍ വായിച്ചു ..