നാട്ടുവഴിയോരത്തു
പണ്ടൊരു
നീളൻ പുലരിയിൽ .
കേശവന്‍റെ,
ഓല മേഞ്ഞ
ചായക്കടയ്ക്കുള്ളിലും,
പുറത്തു ബെഞ്ചിലും .
ചൂടൻ ചായകുടിച്ചു
മുട്ടൻ തുളയുള്ള
വടയും ,ഉണ്ടൻ
ബോണ്ടയും കടിച്ചും
കുനുകുനെ
നിറഞ്ഞോരക്ഷര
വർത്തമാനങ്ങളെ
ഉറക്കെ പകുത്തും ;
ഇ.എം.എസ്സിനെ
ഈയം പൂശിയ
കഥപറഞ്ഞു ,
വഴക്കടിച്ചും,
തിരിച്ചടിച്ചും.
പിന്നെ തമ്മിൽ
തോളിൽ കയ്യിട്ടും
മൊയ്തീന്‍റെ മോടെ
നിക്കാഹിന്
ഒത്തുകൂടിയും.
അവറാന്‍റെ
ചികിത്സയ്ക്ക്
പരിവിട്ടും.
ചിരിച്ചു നടന്നൊരു
കൂട്ടരെ
കാണ്മാനില്ല .
കണ്ടവരുണ്ടോ ?
4 comments:
നല്ല ഓര്മ്മകള്
വംശനാശം വന്നുപോയവര്‍
ചിത്രത്തിലൊരാൾ അന്തരിച്ച സംവിധായകൻ പവിത്രനെപ്പോലിരിക്കുന്നു.എനിക്കു തോന്നിയതാണോ?
കവിത ഇഷ്ടമായി.
ശുഭാശംസകൾ...
ചായക്കടകള്‍ ബേക്കറികളായ് മാറ്റപ്പെട്ടപ്പോള്‍..
Post a Comment