വിരഹം ബലമാർന്നു ,
ഉടലിൽ കനമാർന്നു
ഇരുളിൽ ശൂന്യമായ്
ഭാവി -വർത്തമാനവും.
ഇരുവഴികളിന്ന്
ഒഴുകി ഒന്നാർന്ന
പുഴ പിന്നയും
പലതായി പിരിയുന്നു
ജീവിതക്കടലിൽ
മരണമെന്ന തിരകോറിയ
കറുത്ത രേഖകൾ
നേർത്തുമായും
പുതിയ ഓള
പ്രലോഭനത്തിൽ .
യാഥാർത്യത്തോട് സമരസപ്പെട്ട്
നിലപാടുകളോട് പൊരുത്തപെട്ട്
വീണ്ടും ഒഴുകണം
അജ്ഞാത ബിന്ദുവിലേക്ക്.
ഉടലിൽ കനമാർന്നു
ഇരുളിൽ ശൂന്യമായ്
ഭാവി -വർത്തമാനവും.
ഇരുവഴികളിന്ന്
ഒഴുകി ഒന്നാർന്ന
പുഴ പിന്നയും
പലതായി പിരിയുന്നു
ജീവിതക്കടലിൽ
മരണമെന്ന തിരകോറിയ
കറുത്ത രേഖകൾ
നേർത്തുമായും
പുതിയ ഓള
പ്രലോഭനത്തിൽ .
യാഥാർത്യത്തോട് സമരസപ്പെട്ട്
നിലപാടുകളോട് പൊരുത്തപെട്ട്
വീണ്ടും ഒഴുകണം
അജ്ഞാത ബിന്ദുവിലേക്ക്.
6 comments:
പുഴ ഭാവിയിലേക്ക്? അതും ഒഴുകി ആഗ്രഹം സഫലമാകട്ടെ കവിതയ്ക്ക് ആശംസകൾ നന്നായിട്ടുണ്ട്
സമയ തീരത്തിൽ ബന്ധനമില്ലാതെ,
മരണസാഗരം പൂകുന്ന നാൾ വരെ
ഒരു മദാലസ നിർവൃതീ ബിന്ദുവായ്
ഒഴുകുമെങ്കിലോ, ഞാൻ നിത്യതൃപ്തനാം...
നല്ല കവിത റിനു.
ശുഭാശംസകൾ....
ഒഴുകുക
ഒഴുകുക
@ബൈജു മണിയങ്കാലജീവിതം ഒരു പുഴ പോലെ.............
@സൗഗന്ധികംഒരു പ്രളയമായ് അങ്ങനെ ...
@ajithഒഴുകണം ......................
Post a Comment