Thursday, June 27, 2013

മനസ്സിലെ മഴ


വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .

സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ,
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലൂടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .

ചാലുകളിലൂടെ  ഒഴുകി-
പരക്കുന്ന; ഓര്‍മ്മകളുടെ 
നേര്‍ത്ത  ജലകണങ്ങളില്‍
ശിലപോല്‍  തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍  ശൂന്യമാകുന്നു.


നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടങ്ങുന്നു 
ശാപമോക്ഷത്തിന്‍റെ
കാൽ പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .


(വീണ്ടും മഴയുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ ...ഒരിക്കൽ കൂടെ പോസ്റ്റ്‌ ചെയ്യുന്നു. ) 

4 comments:

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

മഴ എത്രചൊല്ലിയാലും മഴ കവിത തന്നെ മനോഹരം
ആശംസകൾ

ajith said... Best Blogger TipsReply itBest Blogger Templates

ഇപ്പോ ബ്ലോഗുകളില്‍ പണ്ടത്രെയത്ര മഴക്കവിതകളില്ല

എന്തരോ എന്തോ!!

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

എല്ലാവരും മഴനനഞ്ഞ് പനി പിടിച്ചു കിടക്കുകയാണന്നേ.....

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

ഗൃഹാതുര നനവിൽ, റിനുവിന്റെ ആർദ്ര വരികൾ.ഇഷ്ടമായി.

ശുഭാശംസകൾ.....