Thursday, September 5, 2013

ചേർച്ചയില്ലാതെ -2

ഓരോ തോൽവികളും
പ്രളയം പോലെയാണ്
അടിഞ്ഞുകൂടി
ചീഞ്ഞുനാറിയ
മാലിന്യങ്ങളെ
ഒഴുക്കികൊണ്ടുപോയി
ലക്ഷ്യത്തിലേക്കുള്ള പാതകളെ
സുഗമമാക്കുന്ന പ്രളയം .

##!!##

ഭൂഖണ്ഡങ്ങളുടെ 
അകലത്തിലും
ദേഹത്തിനുണ്ടായ
ചെറിയ താപമാറ്റം
തിരിച്ചറിയുന്ന
മാതൃ ഹൃദയമാണ്
പ്രപഞ്ച ശക്തിയുടെ
നേരറിവുകൾ .
##!!##

നിന്‍റെ കാലടിക്കീഴെ-
മണ്ണിലെത്ര
നിണമൊഴുകി
എത്ര മാംസവും ,അസ്ഥിയും
പൊടിഞ്ഞു ചേർന്നു
എന്നിട്ടും എന്‍റെമാത്രം
സ്വന്തം മണ്ണെന്ന് 
അലറി വിളിക്കുന്നു .
##!!##


നീളൻ പകലിനെ
മാനഭംഗം ചെയ്തു ;
സന്ധ്യയുടെ
രക്ത നിറമാർന്ന
നിഴലുകൾ,
ജാരസന്തതികൾക്ക് 
തൊട്ടിൽകെട്ടുന്നു
പകുതി മറഞ്ഞുനിന്ന്
ചന്ദ്രൻ.


(http://kuttanadankatt.blogspot.com/2013/03/blog-post_11.html ചേർച്ചയില്ലാതെ -1)


5 comments:

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

ഭൂകണ്ടങ്ങളുടെ
അകലത്തിലും
ദേഹത്തിനുണ്ടായ
ചെറിയ താപമാറ്റം
തിരിച്ചറിയുന്ന
മാതൃ ഹൃദയമാണ്
പ്രപഞ്ച ശക്തിയുടെ
നേരറിവുകൾ

അർത്ഥവത്തായ വരികൾ.നന്നായി എഴുതി.


ശുഭാശംസകൾ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said... Best Blogger TipsReply itBest Blogger Templates

ഭൂഗണ്ടങ്ങളു
നിണമൊഴികി
വെഭിചരിച്ചു;
തോട്ടിൽ കെട്ടുന്നു

മനോഹരവും അര്‍ത്ഥവത്തവും ആയ ഈ കവിതക്ക് മേല്‍പ്പറഞ്ഞ അക്ഷരത്തെറ്റുകള്‍ ഒട്ടും അലങ്കാരമാവില്ല.

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@സൗഗന്ധികംനന്ദി ശുഭാശംസകൾ...

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@മുഹമ്മദ്‌ ആറങ്ങോട്ടുകരഈ നല്ല തിരുത്തലുകൾക്ക് നന്ദി ..

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

കണ്ണീരിനും അമ്മയ്ക്കും മാതൃഭൂമിക്കും നിലാവിനും എഴുതിയ വ്യാഖ്യാനങ്ങൾ നന്നായി