ശ്രീരാമ പാദമേറ്റ്
ഉണർന്നൊരു
അഹല്യയല്ല
ദിവ്യഗർഭം
ഉടലേറ്റുവാങ്ങിയ
മറിയയുമല്ല
വിശ്വ മോഹത്തിന്‍റെ
വീണ്‍വാക്കിൽ പെട്ടുപോയൊരു
വെറും പെണ്ണ് .
സൂര്യദേവനും
വായുദേവനും
മനുഷ്യരൂപമാർന്നു
സംഗമിച്ചോരു
പുരാണകഥയിലെ
ദേവിയുമല്ല;
നിന്‍റെ മോഹകുരുക്കിൽ
പെട്ടുപോയൊരു
പൊട്ടി പെണ്ണ് .
ഇന്നീ
വർത്തമാനത്തിന്‍റെ കണ്ണിൽ
പിഴച്ചുപോയൊരു പെണ്ണ്
നിന്‍റെ
വഞ്ചനയുടെ
വിഷബീജം
ഏറ്റുവാങ്ങിയോരു
മനുഷ്യ പെണ്ണ്
8 comments:
പിഴയ്ക്കാത്തത് അതൊന്നു മാത്രം
പിഴയ്ക്കാത്ത വരികൾ
നല്ല കവിത
ശുഭാശംസകൾ....
പിഴവ് എപ്പോഴും അവള്‍ക്ക് മാത്രം
മോഹവലയത്തില്‍ പെട്ടുപോകുന്ന ഹതഭാഗ്യയായ അനേകങ്ങളില്‍ ഒരുവള്‍
എന്നും ആ പേര്‍ അവള്‍ക്കു മാത്രം സ്വന്തം
നല്ല ചിന്തകള്‍
ഒന്ന് ചോദിക്കട്ടെ
ഹരിപ്പാട് അല്ലെ വീട്
എവിടെ
@ബൈജു മണിയങ്കാലനന്ദി സുഹൃത്തേ ..
@സൗഗന്ധികംനന്ദി ശുഭാശംസകൾ....
@ajithനന്ദി അജിത്തേട്ടാ...
@ഹരിപ്പാട് ഗീതാകുമാരിനന്ദി ടീച്ചറേ...പ്രൊ.ഹരിപ്പാട് അല്ല ,ആനാരി ആണ് ..ഇപ്പോൾ കുവൈറ്റിൽ ...ടീച്ചർ ഏതു..സ്ക്കൂളിൽ ആണ്...
Post a Comment