Tuesday, January 14, 2014

പിഴച്ച പെണ്ണ്


ശ്രീരാമ പാദമേറ്റ്
ഉണർന്നൊരു
അഹല്യയല്ല
ദിവ്യഗർഭം
ഉടലേറ്റുവാങ്ങിയ
മറിയയുമല്ല
വിശ്വ മോഹത്തിന്‍റെ
വീണ്‍വാക്കിൽ പെട്ടുപോയൊരു
വെറും പെണ്ണ്  .

സൂര്യദേവനും
വായുദേവനും
മനുഷ്യരൂപമാർന്നു
സംഗമിച്ചോരു
പുരാണകഥയിലെ
ദേവിയുമല്ല;
നിന്‍റെ മോഹകുരുക്കിൽ
പെട്ടുപോയൊരു
പൊട്ടി പെണ്ണ് .

ഇന്നീ
വർത്തമാനത്തിന്‍റെ കണ്ണിൽ
പിഴച്ചുപോയൊരു പെണ്ണ്
നിന്‍റെ
വഞ്ചനയുടെ
വിഷബീജം
ഏറ്റുവാങ്ങിയോരു
മനുഷ്യ പെണ്ണ്

 

8 comments:

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

പിഴയ്ക്കാത്തത് അതൊന്നു മാത്രം

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

പിഴയ്ക്കാത്ത വരികൾ

നല്ല കവിത


ശുഭാശംസകൾ....

ajith said... Best Blogger TipsReply itBest Blogger Templates

പിഴവ് എപ്പോഴും അവള്‍ക്ക് മാത്രം

Geethakumari said... Best Blogger TipsReply itBest Blogger Templates

മോഹവലയത്തില്‍ പെട്ടുപോകുന്ന ഹതഭാഗ്യയായ അനേകങ്ങളില്‍ ഒരുവള്‍
എന്നും ആ പേര്‍ അവള്‍ക്കു മാത്രം സ്വന്തം
നല്ല ചിന്തകള്‍
ഒന്ന് ചോദിക്കട്ടെ
ഹരിപ്പാട്‌ അല്ലെ വീട്
എവിടെ

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ബൈജു മണിയങ്കാലനന്ദി സുഹൃത്തേ ..

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@സൗഗന്ധികംനന്ദി ശുഭാശംസകൾ....

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ajithനന്ദി അജിത്തേട്ടാ...

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

@ഹരിപ്പാട് ഗീതാകുമാരിനന്ദി ടീച്ചറേ...പ്രൊ.ഹരിപ്പാട്‌ അല്ല ,ആനാരി ആണ് ..ഇപ്പോൾ കുവൈറ്റിൽ ...ടീച്ചർ ഏതു..സ്ക്കൂളിൽ ആണ്...