ഹരിപ്പാട് നിന്നും
മാവേലിക്കരയ്ക്കുള്ള ബസ്സിന്റെ
പിന്നിലൊരു സീറ്റിലാണ് ഞാൻ
നിറഞ്ഞു തിങ്ങിയ
ബസ്സിനുള്ളിലൂടെ
ചാടി നടക്കുന്ന
കണ്ടക്ടർ-
ആളൊരു രസികനാണെന്ന്
വായിൽ നിന്നും
പുറത്തുചാടുന്ന
വാക്കുകൾ
അടയാളം വെയ്ക്കുന്നു
കണ്ടക്ടറുടെ കയ്യിലെ
ഭാണ്ടത്തിനുള്ളിൽ
മുഷിഞ്ഞ നോട്ടുകൾ ,
വടിവൊത്ത നോട്ടുകൾ,
ചില്ലറ തുട്ടുകൾ.
മുഷിഞ്ഞ നോട്ടുകളിൽ
ഒരെണ്ണത്തിനു
മീൻകാരി
മറിയ ചേടത്തിയുടെ മണം
അതിനോട്
ചേർന്ന് കിടക്കുന്ന നോട്ടിനു
കറവക്കാരൻ
ഗോപാലേട്ടന്റെ മണം
തൊട്ടടുത്ത നോട്ടിനു
കല്യാണി ചേച്ചിയുടെ
നാട്ടുകോഴിയുടെ
മുട്ട മണം .
ബാർബർ ബാബുച്ചേട്ടൻ
കൊടുത്ത നോട്ടിനു
മുഷിഞ്ഞു നാറിയ
തലകളുടെ മണം
അന്ത്രുക്കാന്റെ
നോട്ടിനു
മൂരിച്ചോരയുടെ മണം
പിന്നെ കുറെ നോട്ടുകൾക്ക്
അത്തറു പൂശിയ
ഗൾഫു മണം ,
ചിലതിനു
വാറ്റു ചാരായത്തിന്റെ ഗന്ധം
ചിലതിനു
ചന്ദനത്തിരികളുടെ മണം.
ഗാന്ധിയുടെ കണ്ണടയിൽ
ഓട്ട വീണൊരു നോട്ടിനു
എന്റെ മണം
ഭാണ്ടത്തിനടിയിൽ
കലപില കൂട്ടുന്ന
നാണയത്തുട്ടുകൾക്ക്
വിദ്യാർഥി സമരത്തിന്റെ
വീറും വാശിയും .
മാവേലിക്കര
ബസ്സ് സ്റ്റാന്റിലാണിപ്പോൾ ;
കണ്ടക്ടർ
അവിടൊരു കടയിൽനിന്നും
ചായ കുടിക്കുന്നു,
സിഗരറ്റു വലിക്കുന്നു
ഈ യാത്രയിൽ
കൂട്ടുകാരായ
നോട്ടുകളിലൊന്നു
കൂട്ട് വിട്ടു
കടക്കാരന്റെ കയ്യിലേക്ക്
അവിടുന്ന്
ഒരു താടിക്കാരന്റെ കയ്യിലേക്ക്;
പുതിയ മണങ്ങൾത്തേടി നോട്ടങ്ങനെ
നിറുത്താതെ
യാത്ര ചെയ്തുകൊണ്ടിരിക്കുന്നു .
മാവേലിക്കരയ്ക്കുള്ള ബസ്സിന്റെ
പിന്നിലൊരു സീറ്റിലാണ് ഞാൻ
നിറഞ്ഞു തിങ്ങിയ
ബസ്സിനുള്ളിലൂടെ
ചാടി നടക്കുന്ന
കണ്ടക്ടർ-
ആളൊരു രസികനാണെന്ന്
വായിൽ നിന്നും
പുറത്തുചാടുന്ന
വാക്കുകൾ
അടയാളം വെയ്ക്കുന്നു
കണ്ടക്ടറുടെ കയ്യിലെ
ഭാണ്ടത്തിനുള്ളിൽ
മുഷിഞ്ഞ നോട്ടുകൾ ,
വടിവൊത്ത നോട്ടുകൾ,
ചില്ലറ തുട്ടുകൾ.
മുഷിഞ്ഞ നോട്ടുകളിൽ
ഒരെണ്ണത്തിനു
മീൻകാരി
മറിയ ചേടത്തിയുടെ മണം
അതിനോട്
ചേർന്ന് കിടക്കുന്ന നോട്ടിനു
കറവക്കാരൻ
ഗോപാലേട്ടന്റെ മണം
തൊട്ടടുത്ത നോട്ടിനു
കല്യാണി ചേച്ചിയുടെ
നാട്ടുകോഴിയുടെ
മുട്ട മണം .
ബാർബർ ബാബുച്ചേട്ടൻ
കൊടുത്ത നോട്ടിനു
മുഷിഞ്ഞു നാറിയ
തലകളുടെ മണം
അന്ത്രുക്കാന്റെ
നോട്ടിനു
മൂരിച്ചോരയുടെ മണം
പിന്നെ കുറെ നോട്ടുകൾക്ക്
അത്തറു പൂശിയ
ഗൾഫു മണം ,
ചിലതിനു
വാറ്റു ചാരായത്തിന്റെ ഗന്ധം
ചിലതിനു
ചന്ദനത്തിരികളുടെ മണം.
ഗാന്ധിയുടെ കണ്ണടയിൽ
ഓട്ട വീണൊരു നോട്ടിനു
എന്റെ മണം
ഭാണ്ടത്തിനടിയിൽ
കലപില കൂട്ടുന്ന
നാണയത്തുട്ടുകൾക്ക്
വിദ്യാർഥി സമരത്തിന്റെ
വീറും വാശിയും .
മാവേലിക്കര
ബസ്സ് സ്റ്റാന്റിലാണിപ്പോൾ ;
കണ്ടക്ടർ
അവിടൊരു കടയിൽനിന്നും
ചായ കുടിക്കുന്നു,
സിഗരറ്റു വലിക്കുന്നു
ഈ യാത്രയിൽ
കൂട്ടുകാരായ
നോട്ടുകളിലൊന്നു
കൂട്ട് വിട്ടു
കടക്കാരന്റെ കയ്യിലേക്ക്
അവിടുന്ന്
ഒരു താടിക്കാരന്റെ കയ്യിലേക്ക്;
പുതിയ മണങ്ങൾത്തേടി നോട്ടങ്ങനെ
നിറുത്താതെ
യാത്ര ചെയ്തുകൊണ്ടിരിക്കുന്നു .
7 comments:
വെറുതെയല്ല ചക്രമെന്ന വിളിപ്പേര്!!!
കൈയ്യിൽ കിട്ടിയാൽ ,എത്ര വൃത്തികെട്ട മണമാണേലും മനുഷ്യൻ ഉപേക്ഷിക്കാത്ത സാധനം നോട്ടാണെന്നു തോന്നുന്നു.
വളരെ നല്ല കവിത
ശുഭാശംസകൾ....
Chilarayilla balance tharan
നോട്ടിലേയ്ക്ക് ഒരു എത്തിനോട്ടം അത് ചില്ലറ ആയില്ല വളരെ നന്നായി
കൊള്ളാമല്ലോ ഈ നോട്ടിന്റെ മണം
വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏവരോടും നന്ദി രേഖപ്പെടുത്തുന്നു .ശുഭാശംസകൾ....
ഇനിയിപ്പോള് നോട്ടുകള് ആവശ്യമില്ലാത്ത കാലമായിരിക്കുന്നു.
Post a Comment