നഗരത്തിലെ,
ഏറ്റവും പൊക്കമുള്ള
കെട്ടിടത്തിന്റെ മുകളിൽ കയറി
താഴേക്കു നോക്കണം .
കാഴ്ച്ച എത്തുന്നിടത്തോളം
കറങ്ങി നോക്കണം,
നമ്മൾ വെലുതെന്നു കരുതിയ
പലതും ചെറുതാകുന്നത്
തിരിച്ചറിയണം.
വന്മരങ്ങൾ
വെറും ചെടികളാകുന്നു
റോഡുകൾ
വെറും വരകളാകുന്നു
വാഹനങ്ങൾ
കളിക്കോപ്പുകളാകുന്നു
മനുഷ്യൻ
ഉറുമ്പുകളാകുന്നു.
അങ്ങനെ നാം
ദിനവും കാണുന്ന
കാഴ്ച്ചകളിലൂടെ
ഒരു ദൃഷ്ടിപര്യടനം .
നമ്മുടെ
വെലുപ്പങ്ങൾ
ചെറുതാക്കുവാൻ
ഒരു തിരിഞ്ഞുനോട്ടം മതിയെന്ന്
ആ കാഴ്ച്ചകളിലൂടെ
തിരിച്ചറിയണം .
ഏറ്റവും പൊക്കമുള്ള
കെട്ടിടത്തിന്റെ മുകളിൽ കയറി
താഴേക്കു നോക്കണം .
കാഴ്ച്ച എത്തുന്നിടത്തോളം
കറങ്ങി നോക്കണം,
നമ്മൾ വെലുതെന്നു കരുതിയ
പലതും ചെറുതാകുന്നത്
തിരിച്ചറിയണം.
വന്മരങ്ങൾ
വെറും ചെടികളാകുന്നു
റോഡുകൾ
വെറും വരകളാകുന്നു
വാഹനങ്ങൾ
കളിക്കോപ്പുകളാകുന്നു
മനുഷ്യൻ
ഉറുമ്പുകളാകുന്നു.
അങ്ങനെ നാം
ദിനവും കാണുന്ന
കാഴ്ച്ചകളിലൂടെ
ഒരു ദൃഷ്ടിപര്യടനം .
നമ്മുടെ
വെലുപ്പങ്ങൾ
ചെറുതാക്കുവാൻ
ഒരു തിരിഞ്ഞുനോട്ടം മതിയെന്ന്
ആ കാഴ്ച്ചകളിലൂടെ
തിരിച്ചറിയണം .
6 comments:
''കണ്ടാലൊട്ടറിയുന്നിതു ചിലർ,
കണ്ടാലും തിരിയാ ചിലർക്കേതുമേ''..!!
കാഴ്ച്ച വിശാലമാകേണ്ടതിന്റെ പ്രാധാന്യം,അതിലൂടെ ഈ മഹാപ്രപഞ്ചത്തിൽ നമ്മുടെയൊക്കെ നിസ്സാരത, ഇതെല്ലാം ഓർമ്മിപ്പിക്കുന്ന വരികളാരുന്നു റിനു ഭായിയുടേത്.വളരെ ഇഷ്ടം.
ശുഭാശംസകൾ.....
ഉയരക്കാഴ്ച്ചകള്‍
കൊള്ളാം കിളി കണ്ണിലൂടെ
നല്ല ചിന്ത. ആശംസകള്‍
വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏവരോടും നന്ദി രേഖപ്പെടുത്തുന്നു .ശുഭാശംസകൾ....
പല മനപ്രയാസങ്ങള്‍ക്കും കാരണം മനുഷ്യന്‍ താഴേക്കു നോക്കാന്‍ മറന്നുപോകുന്നതാണ്.
ഓര്‍മ്മപ്പെടുത്തലായി കവിത.
Post a Comment