Friday, January 31, 2014

കാഴ്ച്ചപര്യടനം

നഗരത്തിലെ,
ഏറ്റവും പൊക്കമുള്ള
കെട്ടിടത്തിന്റെ മുകളിൽ കയറി
താഴേക്കു നോക്കണം .

കാഴ്ച്ച എത്തുന്നിടത്തോളം
കറങ്ങി നോക്കണം,
നമ്മൾ വെലുതെന്നു കരുതിയ
പലതും ചെറുതാകുന്നത്
തിരിച്ചറിയണം.

വന്മരങ്ങൾ
വെറും ചെടികളാകുന്നു
റോഡുകൾ
വെറും വരകളാകുന്നു
വാഹനങ്ങൾ
കളിക്കോപ്പുകളാകുന്നു
മനുഷ്യൻ
ഉറുമ്പുകളാകുന്നു.


അങ്ങനെ നാം
ദിനവും കാണുന്ന
കാഴ്ച്ചകളിലൂടെ
ഒരു ദൃഷ്ടിപര്യടനം .

നമ്മുടെ
വെലുപ്പങ്ങൾ
ചെറുതാക്കുവാൻ
ഒരു തിരിഞ്ഞുനോട്ടം മതിയെന്ന്
ആ കാഴ്ച്ചകളിലൂടെ
തിരിച്ചറിയണം .


6 comments:

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

''കണ്ടാലൊട്ടറിയുന്നിതു ചിലർ,
കണ്ടാലും തിരിയാ ചിലർക്കേതുമേ''..!!

കാഴ്ച്ച വിശാലമാകേണ്ടതിന്റെ പ്രാധാന്യം,അതിലൂടെ ഈ മഹാപ്രപഞ്ചത്തിൽ നമ്മുടെയൊക്കെ നിസ്സാരത, ഇതെല്ലാം ഓർമ്മിപ്പിക്കുന്ന വരികളാരുന്നു റിനു ഭായിയുടേത്.വളരെ ഇഷ്ടം.

ശുഭാശംസകൾ.....

ajith said... Best Blogger TipsReply itBest Blogger Templates

ഉയരക്കാഴ്ച്ചകള്‍

ബൈജു മണിയങ്കാല said... Best Blogger TipsReply itBest Blogger Templates

കൊള്ളാം കിളി കണ്ണിലൂടെ

സ്വപ്നസഖി said... Best Blogger TipsReply itBest Blogger Templates

നല്ല ചിന്ത. ആശംസകള്‍

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏവരോടും നന്ദി രേഖപ്പെടുത്തുന്നു .ശുഭാശംസകൾ....

പട്ടേപ്പാടം റാംജി said... Best Blogger TipsReply itBest Blogger Templates

പല മനപ്രയാസങ്ങള്‍ക്കും കാരണം മനുഷ്യന്‍ താഴേക്കു നോക്കാന്‍ മറന്നുപോകുന്നതാണ്.
ഓര്‍മ്മപ്പെടുത്തലായി കവിത.