Monday, March 24, 2014

ഇടനാഴിയിലെ ശബ്ദങ്ങൾ....


ഈ ഇടനാഴിയിലെ
നേർത്ത  വെളിച്ചത്തിൽ
ഒരമ്മയുടെ തളർന്ന
കരച്ചിൽ കേട്ടോ ;
ഇവിടെയോരോ
നിമിഷങ്ങളും
കനം വെയ്ക്കുന്നു
ഓരോ ശ്വാസവും
ആയിരം പ്രതീക്ഷകളാകുന്നു

തുറന്നു വരുന്ന
വാതിലുകളിലൂടെ
എന്താവും
കേൾക്കാനാവുക,
ആ കണ്ണുകൾ
എന്താണ്
ഒളിച്ചു വെയ്ക്കുന്നത് .

ഉൾമുറിയിൽ
കൃത്രിമ ശ്വാസം
ശ്വസിക്കുമാ-
ചെറു  പെണ്‍കുട്ടി
ഇനി ഉണരുമോ,
ആ കണ്ണുകളിനിയും
കഥ പറയുമോ,
ഇടതൂർന്ന
നീളൻമുടി വടിച്ച്
നഗ്നമാക്കിയോരവളുടെ  
ശിരസ്സിൽ
തുടിയുണരുമോ
ചെറു പാട്ടുകൾ.

മൌനമുണ്ട്
തളർന്നൊരാ
വരാന്തകളിൽ
അത്യുച്ച രോദനം
അലയടിക്കുന്നു,
വെള്ളപുതപ്പിച്ചോരാ
കുഞ്ഞു ദേഹം
ഇനിയെന്നേക്കുമുറങ്ങും
കഥ പറയാതെ ,
പാട്ടു കേൾക്കാതെ.

ഒരു നാട്
തേങ്ങുന്നുണ്ടാ-
ചിത വിഴുങ്ങും
തീനാളം
കാണവേ ,
ആർത്തനാദം
ഉയരുമാ
അമ്മയുടെ നെഞ്ചകം
പൊട്ടവേ ,
പേർത്തു പേർത്തു
പെയ്യുമാ
അച്ഛന്റെ കണ്ണുകൾ
മൌനം തേടവേ .

കൂർത്ത മുനയുള്ള
ശസ്ത്രക്രീയാ  കത്തികൾക്ക്
ജീവൻ ഏകുവാൻ
ആകാഞ്ഞ ,
തലച്ചോറിലെ
ക്ഷതമേറ്റ നാഡികളുമായി
നാളെകളില്ലാത്ത
ലോകത്തേക്ക്
പറന്നകലുന്നൊരു
നേർത്ത ചിറകടി .

7 comments:

kanakkoor said... Best Blogger TipsReply itBest Blogger Templates

ശരീരം കീറിമുറിക്കുന്ന കത്തിപോലെ വല്ലാത്ത മൂര്‍ച്ചയുള്ള ഒരു കവിത

ajith said... Best Blogger TipsReply itBest Blogger Templates

വേദനകള്‍ മാത്രം

Pinnilavu said... Best Blogger TipsReply itBest Blogger Templates

ഇറക്കിക്കിടത്തിയ ജീവിതങ്ങള്‍

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

പറന്നൂ പൂങ്കുയിൽ;
വിമൂകം വിൺവഴിയിൽ...


റിനു ഭായ്...


ശുഭാശംസകൾ....

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

വായനയ്ക്കും അഭിപ്രായങ്ങൾക്കും എല്ലാവരോടും നന്ദി ..

നാട്ടിൽ അയൽ വീട്ടിലെ പെണ്‍കുട്ടി പരിക്ഷയ്ക്ക് പോകാൻ റെഡി ആയി നിൽക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുന്നു ,നാല് ദിവസങ്ങള്ക്ക് ശേഷം അതിന്റെ മരണ വാർത്ത കേട്ടപ്പോൾ ദൂരെയാണെങ്കിലും ആ വേദനകൾ അടുത്തറിയുന്നു........

Mohammed Kutty.N said... Best Blogger TipsReply itBest Blogger Templates

നമ്മുടെ നിസ്സഹായതയുടെ പരിപ്രേക്ഷ്യം.ആശംസകള്‍ !!

Cv Thankappan said... Best Blogger TipsReply itBest Blogger Templates

വായിച്ചപ്പോള്‍ ഉള്ളിലൊരു നീറ്റലായി....
നന്നായി എഴുതി
ആശംസകള്‍