Monday, September 29, 2014

അനന്തതയിൽ നിന്നൊരു ഗാനം


നിങ്ങൾ കേട്ടോ കൂട്ടരേ
വർഷ ബിന്ദുയിറ്റാത്ത
ഈ വരണ്ട മണ്ണിൽ
എവിടെ നിന്ന് ;
എവിടെ നിന്നാണീഗാനം ........

മരുഭൂവിലെ ഗായകൻ പാടുന്നു
മഴക്കുളിരില്ലാതെ
തണൽ നിഴലില്ലാതെ
കുയില്‍
പ്പാട്ട് അകമ്പടിയില്ലാതെ

"എന്റെ പൂർവികർ
ഉറച്ച കാലടികളൂന്നീയീ
മരുക്കാട്താണ്ടിക്കടന്നവർ
ഒട്ടക നിഴലുപിടിച്ച്
പൊള്ളുമുച്ചവെയിലിനെ
കാൽക്കീഴിലാക്കിയോർ
ഈന്ത മരച്ചോട്ടിലുറയും
തണുപ്പിനെ
പാട്ടുപാടിയാറ്റിയോർ  
മരുക്കാറ്റുമൂളും
കൊടും രാത്രികളിൽ
അപ്രത്യക്ഷരായവർ "

അനന്തതയിൽ നിന്നൊരു പാട്ട്
മരുക്കാറ്റിലലയടിച്ചുയരുന്നു-
അവന്റെ സങ്കീർത്തനം

അവന്റെ പാട്ടിലുണ്ട്
വീരാളിപ്പട്ടുടുത്തവർ,
ചെമ്പൻ കുതിരയെ
കാറ്റിനൊപ്പം പാറിച്ചവർ,
കടലുപോലീ -
മണൽപ്പരപ്പ്‌ വെട്ടിപിടിച്ചവർ, 

ആടുമേയിച്ചാ
മരുപ്പച്ച കണ്ടെടുത്തവർ,

ആയിരം കഥകൾ ചൊല്ലി
പണ്ടേ നമ്മളറിഞ്ഞവർ ,
ഒറ്റനോട്ടത്തിലാരും
ഉപ്പുതൂണാകും
അഴകലകൾ
കണ്ണിലോളിപ്പിച്ച
വീരാംഗനമാർ,


ഈ മണലുമടുത്ത്
അടുത്ത മണലുതേടി
അവൻ മറയുന്നു;
ഒറ്റ വിരിപ്പിന്റെ
ഭാരവും പേറി
ഉള്ളു നിറയും
കഥകളും പേറി

അകലേക്ക്‌... അകലേക്ക്‌
അകലുമാ പാട്ട് കേട്ടോ
നേർത്ത് നേർത്ത്
പോകുമാ വെട്ടം കണ്ടോ

6 comments:

Salim kulukkallur said... Best Blogger TipsReply itBest Blogger Templates

ഇപ്പോള്‍ കേള്‍ക്കാം ആ പാട്ട് ...!

ajith said... Best Blogger TipsReply itBest Blogger Templates

അവസാനിക്കാത്ത പാട്ടുകള്‍

Cv Thankappan said... Best Blogger TipsReply itBest Blogger Templates

ഗാനം ഒഴുകിയെത്തുന്നുണ്ട്...
നന്നായിട്ടുണ്ട് വരികള്‍
കുയില്‍പ്പാട്ട് എന്നല്ലേ അത് കറക്റ്റ് ചെയ്യണം)
ആശംസകള്‍

AnuRaj.Ks said... Best Blogger TipsReply itBest Blogger Templates

പാട്ട് മുഴങ്ങട്ടെ....

Bipin said... Best Blogger TipsReply itBest Blogger Templates

മാറ്റൊലികൾ . കവിത കൊള്ളാം.

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

റിനു ഭായ്‌....കുറച്ച്‌ തിരക്കിലാ. പിന്നെക്കാണാം. ങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചിട്ടുണ്ട്‌. ട്ടാ..? ഹി...ഹി....


ശുഭാശംസകൾ......