Wednesday, July 8, 2015

കയ്യൊപ്പ്

രാവിലാരോ പാടുന്നെനിക്കായ്
നോവിന്റെ സങ്കീർത്തനം
വിണ്‍ തടങ്ങളീന്നടർന്ന
വെള്ളി മഴനൂലുകൾ
ആർദ്രമായിന്നീ
വിരൽതുമ്പിലൂടൂർന്നു വീഴവെ
ദൂരെയാ നദി
കരകവിഞ്ഞെത്തുന്ന
പ്രളയത്തുടുപ്പിലെൻ
മുറ്റം മുങ്ങിക്കുളിരവേ 
നേർത്തു നേർത്തു ഞാനൊരു
നിലാവിന്റെ തുണ്ടാകുന്നു
വാടിവീണൊരു പൂവിന്റെ
മങ്ങിയ ഇതളാകുന്നു.

3 comments:

സൗഗന്ധികം said... Best Blogger TipsReply itBest Blogger Templates

റിനു ഭായ്... ഒരുപാടു നാളായി കണ്ടിട്ട്. സുഖമെന്നു കരുതുന്നു :) കവിത ഇഷ്ടമായി. ഭാവനയുടെ നിലാവിനിയും പരക്കട്ടെ.... കാവ്യമലരുകൾ ഇനിയും ഇതൾവിരിക്കട്ടെ....


ശുഭാശംസകൾ.......







ajith said... Best Blogger TipsReply itBest Blogger Templates

കുട്ടനാടന്‍ കാറ്റടിച്ചിട്ട് കുറെനാള്‍ ആയിരുന്നു

രാജാവ് said... Best Blogger TipsReply itBest Blogger Templates

പ്രളയത്തുടുപ്പിലെൻ
മുറ്റം മുങ്ങിക്കുളിരവേ
നേർത്തു നേർത്തു ഞാനൊരു
നിലാവിന്റെ തുണ്ടാകുന്നു
വാടിവീണൊരു പൂവിന്റെ
മങ്ങിയ ഇതളാകുന്നു.
- വെറുതെ ഒരു nostalgia..ഈ വരികള്‍ വായിച്ചപ്പോള്‍..