രാവിലാരോ പാടുന്നെനിക്കായ്
നോവിന്റെ സങ്കീർത്തനം
വിണ് തടങ്ങളീന്നടർന്ന
വെള്ളി മഴനൂലുകൾ
ആർദ്രമായിന്നീ
വിരൽതുമ്പിലൂടൂർന്നു വീഴവെ
ദൂരെയാ നദി
കരകവിഞ്ഞെത്തുന്ന
പ്രളയത്തുടുപ്പിലെൻ
മുറ്റം മുങ്ങിക്കുളിരവേ
നേർത്തു നേർത്തു ഞാനൊരു
നിലാവിന്റെ തുണ്ടാകുന്നു
വാടിവീണൊരു പൂവിന്റെ
മങ്ങിയ ഇതളാകുന്നു.
നിലാവിന്റെ തുണ്ടാകുന്നു
വാടിവീണൊരു പൂവിന്റെ
മങ്ങിയ ഇതളാകുന്നു.
3 comments:
റിനു ഭായ്... ഒരുപാടു നാളായി കണ്ടിട്ട്. സുഖമെന്നു കരുതുന്നു :) കവിത ഇഷ്ടമായി. ഭാവനയുടെ നിലാവിനിയും പരക്കട്ടെ.... കാവ്യമലരുകൾ ഇനിയും ഇതൾവിരിക്കട്ടെ....
ശുഭാശംസകൾ.......
കുട്ടനാടന്‍ കാറ്റടിച്ചിട്ട് കുറെനാള്‍ ആയിരുന്നു
പ്രളയത്തുടുപ്പിലെൻ
മുറ്റം മുങ്ങിക്കുളിരവേ
നേർത്തു നേർത്തു ഞാനൊരു
നിലാവിന്റെ തുണ്ടാകുന്നു
വാടിവീണൊരു പൂവിന്റെ
മങ്ങിയ ഇതളാകുന്നു.
- വെറുതെ ഒരു nostalgia..ഈ വരികള്‍ വായിച്ചപ്പോള്‍..
Post a Comment